ലുകാകു നാപോളിയിലേക്ക്; കരാർ അന്തിമഘട്ടത്തിൽ

lukaku

ചെൽസി തരാം റൊമേലു ലുകാകു നാപോളിയിലേക്ക്. താരത്തെ സൈൻ ചെയ്യാനുള്ള നാപോളിയുടെ നീക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. 2027 വരെ നീളുന്ന കരാറാണ് നാപോളി അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. ആഡ് ഓൺ ഫീ അടക്കം 45 മില്യൺ യൂറോ ആയിരിക്കും ട്രാൻസ്ഫർ ഫീ.

ALSO READ: ബൈ ഗബ്ബർ; ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

2019 മുതൽ 2021 വരെ ഇൻ്റർ മിലാനു വേണ്ടി രണ്ട് മികച്ച സീസണുകൾ കളിച്ച ബെൽജിയൻ താരം അൻ്റോണിയോ കോണ്ടെയാണ് ലുക്കാക്കുവിനായുള്ള നാപ്പോളിയുടെ നീക്കം നയിക്കുന്നത്. മുൻപ് അൻ്റോണിയോ കോണ്ടെയുടെ കീഴിൽ ലുകാകു പ്രവർത്തിച്ചിട്ടുണ്ട്

ALSO READ: ഡ്യൂറന്റ് കപ്പ്; ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

സ്‌ട്രൈക്കർ 2021-ൽ ചെൽസിയിൽ 97.5 മില്യൺ പൗണ്ടിന് വീണ്ടും ചേർന്നിരുന്നു.  എന്നാൽ കഴിഞ്ഞ രണ്ട് സീസണുകൾ ഇറ്റലിയിൽ ലോണിനായി ചെലവഴിച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കുള്ള അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് പരാജയപ്പെട്ടിരുന്നു. മെയ് 2022 മുതൽ അദ്ദേഹം ബ്ലൂസിനായി കളിച്ചിട്ടില്ല.

ALSO READ: യൂട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ: ചാനല്‍ സബ്‌സ്‌ക്രിപ്ഷനില്‍ റെക്കോര്‍ഡ് മുന്നേറ്റം

താരം ഈ സമ്മറിൽ ഇറ്റാലിയൻ ക്ലബ്ബിൽ ചേരുമെന്നാണ് റിപ്പോർട്ട്.  ഇറ്റലിയിൽ കളിച്ചതിൻ്റെ വിപുലമായ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ലീഗിൽ വീണ്ടും വീണ്ടും കഴിവ് തെളിയിക്കാൻ ഇതോടെ സാധിക്കും. കൂടാതെ, അദ്ദേഹം മുമ്പ് അൻ്റോണിയോ കോണ്ടെയുടെ കീഴിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നതും കാര്യങ്ങൾ എളുപ്പമാക്കും. ഇതെല്ലാം ക്ലബ്ബിന് ഏറെ സഹായകമാകുമെന്നാണ് നാപോളിയുടെ കണക്കുകൂട്ടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News