ഹോളിവുഡ് നടി ഒലീവിയ ഹസ്സി അന്തരിച്ചു. 73 വയസായിരുന്നു. 2008ല്‍ താരത്തിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചിരുന്നു. കുടുംബം തന്നെയാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഡിസംബര്‍ 27ന് വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
1951 ഏപ്രില്‍ 17ന് അര്‍ജന്റീനയിലാണ് നടിയുടെ ജനനം. ഡേവിഡ് ഗ്ലെന്‍ ഐസ്ലെ ആണ് ഒലീവിയയുടെ ഭര്‍ത്താവ്. ഇന്ത്യ എന്നൊരു മകളും ഇവര്‍ക്കുണ്ട്. അലക്സാണ്ടര്‍, മാക്സ് എന്നിവര്‍ മക്കളാണ്. ഫ്രാന്‍കോ സെഫിറെല്ലിയുടെ റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന സിനിമയിലൂടെയാണ് ഒലീവിയ ശ്രദ്ധനേടുന്നത്.
ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിന് 16 വയസായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഉള്‍പ്പടെ ലഭിച്ചു. 1977ല്‍ അദ്ദേഹം ഒരുക്കിയ ജീസസ് ഓഫ് നസറെത് എന്ന മിനി സീരീസില്‍ മേരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കൂടാതെ മതര്‍ തെരേസ ഓഫ് കല്‍ക്കത്ത എന്ന സിനിമയിലും താരം അഭിനയിച്ചു.
കഴിഞ്ഞദിവസം ഓടുന്ന വണ്ടിയില്‍ നിന്ന് വീണ് ഹോളിവുഡ് ചിത്രം ബേബി ഡ്രൈവറിലൂടെ ശ്രദ്ധേയനായ ബാലതാരം ഹഡ്സണ്‍ ജോസഫ് മീക്ക് മരിച്ചിരുന്നു. ഡിസംബര്‍ 19ന് അലബാമയിലെ വെസ്റ്റവിയ ഹില്‍സില്‍ രാത്രി 10. 45ഓടെയാണ് അപകടമുണ്ടായത്.
16 വയസായിരുന്നു. ഓടുന്ന വണ്ടിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. നടന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓടുന്ന വണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ മീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Also Read : ഡോ.മൻമോഹൻസിംഗിനോടുള്ള ആദരസൂചകം; കോണ്‍ഗ്രസ് പാർട്ടി ഏഴു ദിവസം ദുഃഖാചരണം നടത്തും
ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഡിസംബര്‍ 21നായിരുന്നു അന്ത്യം. 2014ലാണ് മീക്കിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് മീക്കിന് ഗുരുതര പരിക്കുകള്‍ സംഭവിച്ചിരുന്നു.
ജലീല്‍ വൈറ്റ് ആയിരുന്നു ആദ്യ ചിത്രം. 2017ല്‍ ഇറങ്ങിയ ബേബി ഡ്രൈവറില്‍ നായകന്റെ ചെറുപ്പകാലമാണ് ഹഡ്സണ്‍ മീക്ക് അവതരിപ്പിച്ചത്. നിരവധി ഷോകളിലും മീക്ക് ഭാഗമായി.
സംഭവത്തെക്കുറിച്ച് വെസ്റ്റാവിയ ഹില്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് നിലവില്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ അപകടത്തിന്റെ കാരണത്തെക്കുറിച്ച് പരസ്യമായ പ്രസ്താവനകളൊന്നും അധികൃതരോ പൊലീസോ നടത്തിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here