ഇനി പോരാട്ടം നിക്കിയും ട്രംപും തമ്മില്‍; റോണ്‍ ഡിസാന്റിസും പിന്മാറി

2024 നിരവധി രാജ്യങ്ങളാണ് പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ബംഗ്ലാദേശിലും ഭൂട്ടാനിലും ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി. ഇന്ത്യ, ശ്രീലങ്ക, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തുടങ്ങി യുഎസ് വരെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാകുന്നു. 2024 നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ALSO READ:  ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; സംഭവം കോഴിക്കോട്

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ മത്സരങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ വംശജരായ രണ്ടു പേരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. വിവേക് രാമസ്വാമിയും നിക്കി ഹേലിയും. വിവേക് പിന്മാറിയതോടെ നിക്കിയും ഡൊണാള്‍ഡ് ട്രംപും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും തമ്മിലായി പോരാട്ടം. ഇപ്പോള്‍ അദ്ദേഹവും മത്സരങ്ങളില്‍ നിന്നും പിന്മാറുന്നെന്ന് വ്യക്തമാക്കിയതോടെ നിക്കി ഹേലിയും ഡൊണാള്‍ഡ് ട്രംപും തമ്മിലായി ഇനി മത്സരം.

ALSO READ:  കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ചൊവ്വാഴ്ച ന്യൂ ഹാംപ്‌ഷെയര്‍ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് റോണ്‍ ഡിസാന്റിസിന്റെ പിന്മാറ്റം. അതേസമയം പിന്മാറിയ രണ്ടു പേരും ട്രംപിനാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. അയോവ കോക്കസിലെ ട്രംപിന്റെ വിജയത്തിന് പിന്നാലെ മത്സരത്തില്‍ നിന്നും ആദ്യം പിന്മാറിയ വിവേകിനെ ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News