കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ബ്രസീൽ സ്‌ക്വാഡിനെതിരെ വിമർശനവുമായി ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ. താൻ കണ്ടതിൽവെച്ച് ഏറ്റവും മോശം ടീമാണ് ടൂർണമെന്റിൽ കളിയ്ക്കാൻ ഇറങ്ങുന്നതെന്ന് റൊണാള്‍ഡീഞ്ഞോ പറഞ്ഞു. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ലെന്നും, സങ്കടകരമായ നിമിഷമാണ് ഇതെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘എനിക്ക് മതിയായി. ബ്രസീലിയന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് സങ്കടകരമായ നിമിഷമാണിത്. ബ്രസീലിന്റെ മത്സരങ്ങള്‍ കാണുന്നതില്‍ ഊര്‍ജം കണ്ടെത്താന്‍ സാധിക്കുന്നില്ല. സമീപകാലത്ത് ബ്രസീലിന് ലഭിച്ച ഏറ്റവും മോശം ടീമാണ് ഇപ്പോഴുള്ളത്. വര്‍ഷങ്ങളായി ടീമില്‍ മികച്ച ലീഡര്‍മാരോ താരങ്ങളോ ഇല്ല. ഭൂരിഭാഗം കളിക്കാരും ശരാശരി നിലവാരം മാത്രമുള്ളവരാണ്’, റൊണാള്‍ഡീഞ്ഞോ കുറിച്ചു.
ALSO READ: യൂറോ 2024: ‘സ്പെയിൻ എന്ന സുമ്മാവാ’, ക്രൊയേഷ്യയെ കിടുകിടാ വിറപ്പിച്ച് സ്‌പാനിഷ് പട; ജയത്തോടെ തുടക്കം
‘കുട്ടിക്കാലം മുതലേ ഫുട്‌ബോള്‍ പിന്തുടരുന്നയാളാണ് ഞാന്‍. ഇതുപോലെ മോശമായ അവസ്ഥ ബ്രസീല്‍ ഫുട്‌ബോളില്‍ ഇതിന് മുന്‍പ് കണ്ടിട്ടേയില്ല. ഫുട്‌ബോളിനോടും രാജ്യത്തോടുമുള്ള സ്‌നേഹം ഇപ്പോള്‍ കുറവാണ്. വളരെ മോശമായ കാര്യമാണത്. ഇത്തവണ കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ മത്സരങ്ങള്‍ കാണുകയോ എന്തെങ്കിലും വിജയങ്ങള്‍ ആഘോഷിക്കുകയോ ചെയ്യില്ല’, റൊണാള്‍ഡീഞ്ഞോ കുറിപ്പിൽ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here