ബ്രസീൽ ടീമിനെതിരായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ രംഗത്ത്. താൻ കണ്ടതിൽവെച്ച് ഏറ്റവും മോശം ടീമാണ് ടൂർണമെന്റിൽ കളിയ്ക്കാൻ ഇറങ്ങുന്നതെന്നായിരുന്നു റൊണാള്‍ഡീഞ്ഞോ പറഞ്ഞത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ലെന്നും, സങ്കടകരമായ നിമിഷമാണ് ഇതെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.
ഈ പരാമർശം വലിയ രീതിയിൽ വിവാദമായതോടെയാണ് ഇപ്പോൾ താരം വിശദീകരണം നടത്തിയിരിക്കുന്നത്. ടീമില്‍ നിന്നുമുള്ള പ്രതികരണം അറിയാനായിരുന്നു അങ്ങനെയൊരു പ്രസ്താവന എന്നാണ് റൊണാള്‍ഡീഞ്ഞോ ഇപ്പോൾ പറയുന്നത്.
‘ടീമില്‍ നിന്നുമുള്ള പ്രതികരണം അറിയാനായിരുന്നു അങ്ങനെയൊരു പ്രസ്താവന നടത്തിയത്. മുന്‍പെങ്ങും കാണാത്ത വിധം ഇത്തവണ ഞാന്‍ ബ്രസീല്‍ ടീമിനെ പിന്തുണയ്ക്കാന്‍ പോവുകയാണ്. ടീമിന് ഈ പിന്തുണ അത്യാവശ്യമാണ്. ഒരുപാട് കഴിവുള്ള യുവതാരങ്ങള്‍ക്ക് ബ്രസീലിയന്‍ ജനതയുടെ പിന്തുണ അത്യാവശ്യമാണ്. കോപ്പ അമേരിക്കയില്‍ കിരീടം സ്വന്തമാക്കി നമുക്ക് തിരിച്ചുവരാം’, റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി.
🗣️ Ronaldinho: “I said that to get a reaction from everyone. I’m going to support Brazil like never before. ”
“Brazil needs this support, the young players have a lot of talent and are in dire need of support from Brazilian people. It’s Copa America now and we can come back with… pic.twitter.com/W8XrcKeOxJ
— Madrid Zone (@theMadridZone) June 16, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here