അടിച്ച് കേറി വാ…! 900 എന്ന മാന്ത്രിക സംഖ്യയിലെത്തി റൊണാള്‍ഡോ

RONALDO

ഗോളെണ്ണത്തില്‍ 900 എന്ന മാന്ത്രികസംഖ്യയിലെത്തി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷൻസ് ലീഗില്‍ വ്യാ‍ഴാ‍ഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാ‍ഴികക്കല്ല് പിന്നിട്ടത്.

ALSO READ: ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി മിഷേൽ ബാർണിയറെ നിയമിച്ച് മാക്രോൺ

2002 ല്‍ പ്രൊഫഷണല്‍ ഫുട്ബോ ൾ കരിയർ ആരംഭിച്ച റൊണാൾഡോ 900 ഗോളുകളെന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ്. യുവേഫ നേഷൻസ് ലീഗില്‍ വ്യാ‍ഴാ‍ഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിന്റെ 34-ാം മിനുട്ടില്‍ നേടിയ ഗോളോടുകൂടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്ര നേട്ടം കൈവരിച്ചത്. 1235 മത്സരങ്ങളില്‍ നിന്ന് 899 ഗോളുമായാണ് ക്രിസ്റ്റ്യാനോ ക്രൊയേഷ്യക്കെതിരായ മത്സരത്തിനിറങ്ങിയത്.

ALSO READ: മലയാളസിനിമയുടെ സ്വന്തം ഐഷുവിന് പിറന്നാളാശംസകൾ

സ്പോര്‍ട്ടിങ് ലിസ്ബണില്‍ ക്ലബ് കരിയര്‍ ആരംഭിച്ച ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാൻഡ്രിഡ്, യുവന്‍റസ് എന്നീ ക്ലബുകളുടെ ഭാഗമായിരുന്നു. നിലവില്‍ സൗദി ക്ലബായ അല്‍ നസറിന്‍റെ താരമാണ്. 1025 മത്സരങ്ങളില്‍ നിന്നായി 769 ഗോളുകളാണ് ക്ലബ് ഫുട്ബോളില്‍ ക്ലബ് ഫുട്ബോളില്‍ നേടിയിട്ടുള്ളത്. രാജ്യത്തിനായി 211 മത്സരങ്ങളില്‍ നിന്ന് 131 ഗോളുകളും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News