മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകി റൊണാൾഡോ

മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകാൻ മൊറോക്കോയിലെ തൻ്റെ ഹോട്ടൽ നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’ എന്ന ആഡംബര ഹോട്ടലാണ് ഭൂകമ്പബാധിതർക്കായി പോർച്ചുഗീസ് താരം റൊണാൾഡോ നൽകിയത്.

ALSO READ:മാര്‍പ്പാപ്പയെ ബോക്സിങ്ങിന് വിളിച്ച് സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍, തയ്യാറായി മാര്‍പ്പാപ്പയും; രസകരമായ വീഡിയോ കാണാം

എന്നാൽ ഇതാദ്യമായല്ല റൊണാൾഡോയുടെ സഹായം ദുരിതബാധിതർക്ക് ലഭിക്കുന്നത്. മുൻപ് തുർക്കി-സിറിയ ദുരിതബാധിതർക്കായി ഒരു വിമാനം നിറയെ സാധനങ്ങൾ റൊണാൾഡോ അയച്ചിരുന്നു.

ALSO READ:കരുവന്നൂർ കേസിലെ പ്രതികളുമായി ബന്ധമില്ല; അനിൽ അക്കരെയുടെ ആക്ഷേപം അടിസ്ഥാനരഹിതം; പി കെ ബിജു

അതേസമയം മൊറോക്കോയിലെ ഹൈ അറ്റ്ലസ് പര്‍വതങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കടന്നു. ദുരന്തത്തില്‍ 2,059 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദുരന്തം മാരാക്കേച്ചിലും പരിസര പ്രദേശങ്ങളിലും 300,000-ത്തിലധികം ആളുകളെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഭൂകമ്പത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ദുഃഖം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News