ഇത് ന്യൂ ട്രെന്‍ഡ്; വൈറലായി റൊണാള്‍ഡോയുടെ ഗോളാഘോഷം

ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഗോളാഘോഷിക്കുന്ന കാര്യത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ രീതി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പല കളിക്കാരും മൈതാനങ്ങളില്‍ അത് അനുകരിക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും. ഗോളടിക്ക് ശേഷം വേറിട്ട ആഘോഷങ്ങളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പുതിയ ഗോളാഘോഷം വൈറലായിരിക്കുകയാണ്. ഏറെക്കാലമായി ഗോള്‍ നേട്ടത്തിന് ശേഷം ‘സൂ’ (ൗെശശ) എന്ന ആഘോഷമാണ് റൊണാള്‍ഡോ പിന്തുടരുന്നത്. സ്പാനിഷ് ഭാഷയില്‍ സൂ എന്നാല്‍ ‘അതെ’ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇപ്പോള്‍ റൊണാള്‍ഡോയുടെ ഈ ആഘോഷം ഫുട്‌ബോള്‍ ലോകത്തെ നിരവധി ആളുകളാണ് പിന്തുടരുന്നത്.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഫെയ്ഹയ്‌ക്കെതിരായ മത്സരത്തിനിടെയാണ് റൊണാള്‍ഡോ പുതിയ ആഘോഷം. 81ാം മിനിറ്റില്‍ ഗോളടിച്ച ശേഷമാണ് റൊണാള്‍ഡോ തന്റെ ആഘോഷങ്ങള്‍ തമ്മില്‍ ഒന്നിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News