ഇസ്രയേല്‍ – ഹമാസ് സംഘർഷ സാഹചര്യത്തിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി എന്ന വാർത്തകൾ വ്യാജം. പലസ്തീന്‍ പതാക വീശി ഗാസയിലെ ജനതയ്ക്ക് പിന്തുണ അറിയിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ റൊണാൾഡോയുടെ അല്ലെന്ന് കണ്ടെത്തി. വെള്ള ജേഴ്സിയണിഞ്ഞ റൊണാള്‍ഡോയോട് രൂപസാദൃശ്യമുള്ള മറ്റൊരു താരം മൈതാനത്ത് വച്ച് പലസ്തീന്‍ പതാക വീശുന്നതിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമമായ എക്സിൽ വൈറലായത്. എന്നാൽ ഈ വീഡിയോ കണ്ട് തെറ്റിദ്ധരിച്ച് അത് റൊണാൾഡോ ആണെന്ന് പലരും വിശ്വസിക്കുകയാണ്.
റൊണാള്‍ഡോയും പലസ്തീന്‍ മുസ്ലീംകളെ പിന്തുണയ്ക്കുന്നു എന്നാണ് വീഡിയോ എക്‌സിൽ പ്രചരിച്ചത്. മത്സര വിജയത്തിന് ശേഷം പലസ്തീന്‍ പതാക വീശി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവർക്കുള്ള പിന്തുണ അറിയിക്കുകയാണ് എന്ന മറ്റൊരു ട്വീറ്റും വൈറലായിരുന്നു.
ALSO READ:അപൂർവ്വരോഗം ബാധിച്ച് സുഹൃത്തിന്റെ മരണം; വിയോഗത്തിൽ വിങ്ങി നിവിൻ പോളി
King Ronaldo Is Also Supporting Palestine Muslims 🖤🙏#CristianoRonaldo #CR7𓃵 #IRGCterrorists #Hamas #hamasattack #Gaza #GazaUnderAttack #SupportGaza #Lebanon #Hezbollah #arab #FreePalestine #IsraelPalestineWar #AlJazeera #AlAqsaFlood#طوفان_الأقصى #طوفان_القدس #حماس #فلسطين pic.twitter.com/XqvtVoTctO
— M.Hozaifa (@M_Hozaifa_ch) October 8, 2023
എന്നാല്‍ വീഡിയോയിലുള്ളത് റൊണാള്‍ഡോ അല്ല എന്നതാണ് യാഥാർഥ്യം. പലസ്തീന്‍ പതാക വീശുന്ന ഫുട്ബോള്‍ താരം മൊറോക്കോയുടെ ജാവേദ് എല്‍ യാമിഖ് ആണ്. 2022 ഫിഫ ലോകകപ്പിലെ മത്സരത്തില്‍ കാനഡയെ മൊറോക്കോ തോല്‍പിച്ചതിന് പിന്നാലെ പലസ്തീന് പിന്തുണ അറിയിച്ചുള്ള യാമിഖിന്‍റെ ആഘോഷത്തിന്റെ വീഡിയോയാണ് റൊണാൾഡോയുടേതെന്ന പേരിൽ പ്രചരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here