ഇൻസ്‌റ്റഗ്രാമിൽ നിന്ന് ഏറ്റവുമധികം വരുമാനം നേടുന്ന സെലിബ്രിറ്റി; മൂന്നാംതവണയും റെക്കോർഡ് നിലനിർത്തി റൊണാൾഡോ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്‌റ്റഗ്രാമിൽ നിന്ന് ഏറ്റവുമധികം വരുമാനം സ്വന്തമാക്കുന്ന സെലിബ്രിറ്റിയെന്ന റെക്കോർഡ് നിലനിർത്തി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. തുടർച്ചയായി മൂന്നാം വർഷമാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കുന്നത്. ഒരു ഇൻസ്‌റ്റഗ്രാം പോസ്‌റ്റിന് 3.23 മില്യൺ ഡോളറാണ് റൊണാൾഡോ സമ്പാദിയ്ക്കുന്നത്. ഇൻസ്‌റ്റഗ്രാം ഷെഡ്യൂളിംഗ് ടൂളായ ഹോപ്പർ എച്ച്ക്യു സമാഹരിച്ച 2023 ലെ ഇൻസ്‌റ്റഗ്രാം റിച്ച് ലിസ്‌റ്റ് അനുസരിച്ച് ആണിത്.

also read: വനിതാ ജയിൽ തടവുകാർക്കായി പെട്രോൾ ഔട്ട്‌ലെറ്റ് തുറന്ന് തമിഴ്നാട് സർക്കാർ

ജൂലൈയിൽ റൊണാൾഡോയെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരമായി ഫോർബ്‌സ് തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്‌റ്റഗ്രാമിൽ നിന്ന് ഏറ്റവുമധികം വരുമാനം സ്വന്തമാക്കുന്ന സെലിബ്രിറ്റിയെന്ന നേട്ടവും റൊണാൾഡോക്ക് ലഭിച്ചത്.

സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ സാന്നിധ്യമായ റൊണാൾഡോ ഏകദേശം 600 ദശലക്ഷം ഫോളോവേഴ്‌സിനോട് അടുക്കുകയാണ്. അർജന്റീനയുടെ ലയണൽ മെസ്സിയും റൊണാൾഡോക്ക് പിന്നിലായുണ്ട്. മെസി ഓരോ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിനും ഏകദേശം 2.6 മില്യൺ യുഎസ് ഡോളറാണ് വരുമാനം നേടുന്നത്.

also read: പുരാവസ്‌തു തട്ടിപ്പുകേസ്; ഐ ജി ലക്ഷ്മണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി  ക്രൈംബ്രാഞ്ച്

ഗായിക സെലീന ഗോമസ്, റിയാലിറ്റി ടിവി താരവും സംരംഭകയുമായ കൈലി ജെന്നർ, നടൻ ഡ്വെയ്ൻ ‘ദ റോക്ക്’ ജോൺസൺ തുടങ്ങിയ പ്രശസ്‌തരായ സെലിബ്രിറ്റികൾക്കും മുന്നിലാണ് ഈ രണ്ടു കായിക താരങ്ങളും. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്‌മറും മാത്രമാണ് ആദ്യ 20ൽ എത്തിയ മറ്റ് കായിക താരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News