സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ സ്ലോവാക്കിയയെ തകർത്ത് പോർച്ചുഗൽ. വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ ജയം.
ALSO READ: ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ നിന്ന് രണ്ടാം വിമാനവും ഇന്ത്യയിലെത്തി, സംഘത്തില്‍ 32 മലയാളികള്‍
പോർച്ചുഗലിനായി ഗോൺസാലോ റാമോസാണ് ആദ്യം സ്‌കോർ ചെയ്തത്. തുടർന്ന് 29,72 മിനുട്ടുകളിലാണ് റൊണാൾഡോ സ്‌കോർ ചെയ്തത്. ഇരുപത്തിയൊമ്പതാം മിനുട്ടിൽ പെനാൽറ്റിയിലൂടെയായിരുന്നു റൊണാൾഡോയുടെ ഗോൾ. എഴുപത്തിരണ്ടാം മിനുട്ടിൽ ഭ്രൂണോ ഫെര്ണാണ്ടസിൻെറ അസ്സിസ്റ്റിലായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. ഇതോടെ പോർച്ചുഗലിനായി സൂപ്പർതാരത്തിന്റെ ഗോൾനേട്ടം 125 ആയി. സ്ലോവാക്കിയയ്ക്കായി ഡേവിഡ് ഹാൻകോയും സ്റ്റാനിസ്ളാവ് ലോബൊട്കയും സ്‌കോർ ചെയ്തു.
ALSO READ: ‘പലസ്തീൻ മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുന്നു, സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണം’; എം സ്വരാജ്
സ്ലോവാക്കിയയെ തോൽപ്പിച്ചതോടെ അടുത്ത വർഷം ജർമനിയിൽ നടക്കുന്ന യൂറോ കപ്പിലേക്ക് പോർച്ചുഗൽ യോഗ്യത നേടി. ഇതോടെ ബോസ്നിയയുമായും ഹെർസെഗോവിനയുമായുള്ള മത്സരത്തിൽ കോച്ച് റോബർട്ടോ മാർട്ടിനസ് പുതിയ താരങ്ങളെ പരീക്ഷിക്കാനുള്ള ഷാദ്യതകളും തെളിയുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here