മെസ്സിയെ ഒരിക്കലും വെറുക്കരുത്; ആരാധകരോട് അഭ്യർത്ഥനയുമായി റൊണാൾഡോ

ലയണൽ മെസ്സിയെ ഒരിക്കലും വെറുക്കരുതെന്ന് തന്റെ ആരാധകരോട് അഭ്യർത്ഥിച്ച് റൊണാൾഡോ. ഫുട്ബോളിലെ തന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. ഇരുവരും ഫുട്‍ബോളിന്റെ ചരിത്രം മാറ്റിയെഴുതാൻ പങ്കുവഹിച്ചിട്ടുണ്ടെന്ന് ക്രിസ്‌റ്റ്യാനോ പറഞ്ഞു. താനും അർജന്റീന സൂപ്പർതാരം മെസ്സിയും സുഹൃത്തുക്കളല്ലെന്നും താരം വ്യക്തമാക്കി. തന്റെ ദീർഘകാല എതിരാളിയോടുള്ള ആരാധനയും ബഹുമാനവും റൊണാൾഡോ പങ്കുവെച്ചു.

ALSO READ:ജി20 ഉച്ചകോടി; മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് ദില്ലിയിലെത്തി

“ഞാൻ അങ്ങനെയുള്ള കാര്യങ്ങളെ കാണുന്നത്, ആ മത്സരം അവസാനിച്ചിരിക്കുന്നു” റൊണാൾഡോ പറഞ്ഞു. “കാണികൾ അതിനെ ഇഷ്‌ടപ്പെട്ടു. ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ ഇഷ്‌ടപ്പെടുന്നവർ മെസ്സിയെ വെറുക്കേണ്ടതില്ല, തിരിച്ചും അങ്ങനെ തന്നെ. ഞങ്ങൾ നന്നായി തന്നെ ചെയ്‌തു, ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിച്ചു. ലോകമെമ്പാടും ഞങ്ങൾ ബഹുമാനിക്കപ്പെടുന്നു, അതാണ് ഏറ്റവും പ്രധാന കാര്യം.” എന്നാണ് റൊണാൾഡോ പറഞ്ഞത്.

ALSO READ:ഫ്‌ലാറ്റിന്റെ പണം നല്‍കാന്‍ തുക കണ്ടെത്താന്‍ കഴിഞ്ഞില്ല; വ്യാജ മോഷണ പരാതിയുമായി യുവാവ്

മെസ്സിയും റൊണാൾഡോയും സ്‌പെയിനിൽ ഒരു പതിറ്റാണ്ടിലേറെ കാലം ഉണ്ടായിരുന്നു. അടുത്തിടെയായിരുന്നു റൊണാൾഡോയും മെസ്സിയും യൂറോപ്പ് വിട്ടത്. റൊണാൾഡോ ഇപ്പോൾ സൗദി അറേബ്യയിൽ അൽ-നസർ ക്ലബ്ബിലാണ്. മെസ്സി ഇന്റർ മിയാമിക്ക് വേണ്ടിയും ബൂട്ടണിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News