മുപ്പത്തിയൊന്‍പതാം വയസില്‍ ഫുട്ബോളിലെ അപൂര്‍വ നേട്ടവുമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷ് ലാലിഗയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇറ്റാലിയന്‍ സീരി എയിലുമെല്ലാം കണ്ട ഗോളടിമികവ് സൗദി പ്രോ ലീഗിലും തുടരുന്ന ക്രിസ്റ്റ്യാനോ, ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള സൗദി അറേബ്യന്‍ റെക്കോഡും സ്വന്തം പേരിലാക്കി. ഞാന്‍ റെക്കോര്‍ഡുകളെ പിന്തുടരുകയല്ല, റെക്കോര്‍ഡുകള്‍ എന്നെ പിന്തുടരുകയാണ് എന്നാണ് വിജയനേട്ടത്തിന് ശേഷം ക്രിസ്റ്റ്യാനോ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
Also read:‘ബിജെപി വിരുദ്ധ വാർത്തകൾ കേൾക്കാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ട്’: തോമസ് ഐസക്
ലീഗിലെ അവസാന മത്സരത്തിൽ അൽ ഇത്തിഹാദിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസ്ര്‍ തോല്‍പ്പിച്ച മത്സരത്തില്‍ രണ്ട് ഗോളടിച്ചാണ് ഹംദല്ലെയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്നത്. ഇതോടെ ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം 35 ആയി. 31 മത്സരങ്ങളില്‍
നിന്നാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം. അല്‍ നസ്റിന്‍റെ തന്നെ താരമായിരുന്ന മൊറോക്കന്‍ ഫോര്‍വേര്‍ഡ് അബ്ദുറസാഖ് ഹം ദല്ല 2018-19 സീസണില്‍ 34 ഗോളുകളാണ് നേടിയിരുന്നത്.
Also read:ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യാപേക്ഷ; ഇഡിയോട് വിശദീകരണം തേടി ജാർഖണ്ഡ് ഹൈക്കോടതി
ഈ നേട്ടത്തോടെ നാല് വ്യത്യസ്ത ലീഗുകളിൽ ടോപ് സ്കോററാവുന്ന ആദ്യ ഫുട്ബാളറെന്ന നേട്ടവും ക്രിസ്റ്റ്യാനോയുടെ പേരിലായി. ലാലിഗയില്‍ മൂന്ന് തവണയും പ്രീമിയര്‍ ലീഗിലും സീരിയിലും ഓരോ തവണയും റൊണാള്‍ഡോ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുണ്ട്.
I don’t follow the records, the records follow me. 🇸🇦 pic.twitter.com/rqywmmTfZD
— Cristiano Ronaldo (@Cristiano) May 27, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here