ഇതൊക്കെ നിസ്സാരം; യൂട്യൂബ് ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഡയമണ്ട് പ്ലേബട്ടണ്‍ സ്വന്തമാക്കി ക്രിസ്റ്റ്യാനോ

സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ച് 12 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഡയമണ്ട് പ്ലേബട്ടണ്‍ സ്വന്തമാക്കിയിരിക്കുകയാണ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആര്‍ ക്രിസ്റ്റ്യാനോ’ എന്ന ചാനല്‍ തുടങ്ങി 16 മണിക്കൂര്‍ പിന്നിടുമ്പോള്‍ താരത്തെ സബ്‌സ്‌ക്രൈബ് ചെയ്തത് 14 മില്യണിലധികം പേരാണ്.

ചാനല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ കൊണ്ട് 10 ലക്ഷം സബ്സ്‌ക്രൈബേഴ്‌സ് പിന്നിട്ട താരത്തെ തേടി യൂട്യൂബിന്റെ ഗോള്‍ഡ് പ്ലേ ബട്ടണ്‍ എത്തി. തുടര്‍ന്ന് മണിക്കൂറുകള്‍കൊണ്ട് ഒരു കോടി(10 മില്യണ്‍) പിന്നിട്ട താരത്തെ തേടി ഡയമണ്ട് പ്ലേ ബട്ടണുമെത്തി.

ലക്ഷണക്കണക്കിന് പേരാണ് ഓരോ നിമിഷവും താരത്തിന്റെ ചാനല്‍ സബ് സ്‌ക്രൈബ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വ്യക്തിയാണ് സി.ആര്‍ 7. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലായി 917 മില്യണ്‍ പേരാണ് താരത്തെ പിന്തുടരുന്നത്.

ഫുട്‌ബോളിന് പുറമേ വിദ്യാഭ്യാസം, ബിസിനസ്, കുടുംബം, വെല്‍നസ്സ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചും വിഡിയോകള്‍ പങ്കുവെക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration