ബാലണ്‍ ദ് ഓര്‍ പുരസ്‌കാരത്തിന് അര്‍ജന്റീന താരം ലയണല്‍ മെസി അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ തോമസ് റോണ്‍സെറോയുടെ വീഡിയോയ്ക്ക് പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ചിരി ഇമോജി കമന്റ് ചെയ്തതും ലൈക്ക് അടിച്ചതും വിവാദമാകുന്നു. ക്രിസ്ത്യാനോയുടെ കമന്റിന് താഴെയായി നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ആസ്‌ടെലിവിഷന്‍ എന്ന പേജില്‍ വന്ന വീഡിയോയാണ് ഇപ്പോള്‍ സമഹമാധ്യമങ്ങളില്‍ വൈറല്‍.
ALSO READ: മലയാളത്തിൽ സംസാരിക്കുന്നില്ല, കേരളീയം വേദിയിൽ ഇംഗ്ലീഷിൽ പ്രസംഗിച്ച് കമൽ ഹാസൻ
”മെസിക്ക് ഒന്നിലധികം ബാലണ്‍ ദ് ഓര്‍ ലഭിക്കേണ്ടതായിരുന്നോ? മെസി നേടിയ പല വിജയങ്ങളും അര്‍ഹതയില്ലാത്തതാണ്. ആറ് പെനാല്‍റ്റികളുടെ സഹായത്തോടെ മാത്രമാണ് മെസിക്ക് ലോകകപ്പ് ലഭിച്ചത്. ആേ്രന്ദ ഇനിയേസ്റ്റയ്ക്കും സാവിക്ക് ലഭിക്കേണ്ട പുരസ്‌കാരം മെസി ത്ട്ടിയെടുത്തതാണ്. എര്‍ലിംഗ് ഹാലണ്ട് എല്ലായിടത്തും ടോപ് സ്‌കോറര്‍, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ആറ് കിരീടങ്ങള്‍ നേടിയയിടത്താണ് മെസിക്ക് പുരസ്‌കാരം.’ – റോണ്‍സേറോ വീഡിയോയില്‍ പറയുന്നു.
ഈ വീഡിയോക്കാണ് റെണാള്‍ഡ് ചിരി ഇമോജി കമന്റ് ചെയ്തത്. ഇതോടെ റൊണാള്‍ഡോ ലോകകപ്പില്‍ നേടിയ ഗോളുകളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് കമന്റിലിലെ ഇമോജികളുടെ എണ്ണം. ഈ മനുഷ്യനെ എല്ലായിപ്പോഴും ബഹുമാനിക്കുന്നത് മെസി അവസാനിപ്പിക്കണം, ആദ്യം മുതലേ റൊണാള്‍ഡോയ്ക്ക് മെസിയെ ഇഷ്ടമല്ല, അസൂയയാണ് എന്നു തുടങ്ങി നിരവധി കമന്റുകളാണ് റൊണാള്‍ഡോയ്ക്ക് റിപ്ലേയായി വരുന്നത്. അദ്ദേഹത്തിന്റെ കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് റൊമാനോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here