കറുത്ത പാടുകളെ അകറ്റി മുഖം തിളങ്ങണോ? ദിവസവും റോസ് വാട്ടർ പുരട്ടിയാൽ ഗുണങ്ങളേറെ

റോസ് വാട്ടറിൽ ധാരാളം ആന്റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നു.അതിനാൽ തന്നെ ഇത് ചർമ സംരക്ഷണത്തിന് നല്ലതാണ്. ഇവ ചര്‍മത്തിന് മൃദുലമാക്കാനും ചുളിവുകളെ നീക്കം ചെയ്യാനും സഹായിക്കും. ത്വക്കിന്‍റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം ഇവ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും. മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും റോസ് വാട്ടർ സഹായകരമാണ്. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും.

also read: പെറുവില്‍ നിന്നും കണ്ടെത്തിയത് മനുഷ്യരോട് സാമ്യമില്ലാത്ത ശരീരാവശിഷ്ടമെന്ന് വാദം; അന്യഗ്രഹജീവിയുടേതെന്ന് സംശയം

കൂടാതെ ഇവ മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും. ഇതിനായി റോസിന്‍റെ ഇതളുകളിട്ട ചൂടുവെള്ളമോ അല്ലെങ്കില്‍ പുറത്തു നിന്ന് വാങ്ങുന്ന റോസ് വാട്ടറോ മുഖത്ത് പുരട്ടാവുന്നതാണ്. ചര്‍മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടര്‍ ഉപയോഗിക്കാം.

also read: ‘കൈ’വിട്ടു ജനവിധി; കാലിടറി കോണ്‍ഗ്രസ്

റോസ് വാട്ടര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടര്‍ന്ന് ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നത് നിറം വർധിപ്പിക്കാനും സഹായിക്കും. കൂടാതെ മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ ഇവ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News