മുടികൊഴിച്ചിൽ അകറ്റി മുടിവളരാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ചേരുവയാണ് റോസ്മേരി.മുടിയ്ക്ക് കൂടുതൽ ബലവും ഉള്ളും നൽകാൻ സഹായിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് റോസ്‌മേരി.റോസ്മേരി ഓയിൽ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും മുടി കൊഴിച്ചിൽ കുറക്കാനും സഹായിക്കും .ഓയിൽ ആയോ റോസ്മേരി വാട്ടറോ ഇതിനാൽ ഉപയോഗിക്കാം.
ഷാംപൂവിനൊപ്പം കുറച്ച് തുള്ളി റോസ് മേരി ഓയിൽ കൂടി ചേർക്കുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും.കൂടാതെ ദിവസവും ഉപയോഗിക്കുന്ന മറ്റ് എണ്ണകൾക്കൊപ്പം റോസ്മേരി ചേർക്കാവുന്നതാണ്. ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം ഇതും കൂടി ചേർത്ത് ഉപയോഗിക്കാം.
കൂടാതെ താരൻ മാറാനും ഏറെ ഉപയോഗപ്രദമാണ് റോസ് മേരി. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ മുടിയ്ക്ക് ഏറെ നല്ലതാണ്. രണ്ട് കപ്പ് വെള്ളത്തിൽ റോസ് മേരിയിട്ട് നന്നായി തിളപ്പിക്കുക. ചൂട് മാറിയ ശേഷം മുടി ഷാംപൂ ഇട്ട് കഴുകിയ ശേഷം അവസാനം ഈ തിളപ്പിച്ച് തണുത്ത റോസ്മേരി വെള്ളം മുടിയിലൊഴിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാം.
കൂടാതെ രണ്ടോ മൂന്നോ കപ്പ് വെള്ളത്തിൽ റോസ് മേരിയിട്ട് നല്ല പോലെ തിളപ്പിക്കുക. ചൂടാറിയ ശേഷം ഒരു ഇത് മുടിയിൽ ഈ വെള്ളം സ്പ്രേ ചെയ്യുന്നത് മുടിവളർച്ച് ഏറെ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here