മുടിയുടെ ആരോഗ്യത്തിനായി റോസ്മേരി വാട്ടർ

ROSEMARY

മുടി വളരാന്‍ വേണ്ടി പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് നമ്മൾ. മുടിയുടെ വളർച്ചക്കായി റോസ്‌മേരി വാട്ടർ ആണ് ഇപ്പോൾ മിക്കവരും ഉപയോഗിക്കുന്നത്.

പ്രത്യേക ഗന്ധത്തോട് കൂടിയുള്ളതാണ് റോസ്മേരിയുടെ ഇലകൾ . ഇവയുടെ ഇലകള്‍ ഉണക്കിയതും വിപണിയിൽ ലഭിയ്ക്കും. ഇവയുടെ ഇലയിലും തണ്ടിലുമുള്ള ചില പ്രത്യേക ആല്‍ക്കലോയ്ഡുകളാണ് ഇതിന് സഹായകമാകുന്നത്. ഇത് നാം തലയോട്ടിയില്‍ പുരട്ടുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് മുടി വളരാന്‍ കാരണമാകുന്നത്. റോസ്‌മേരിക്കാഡിസ്, കാര്‍നോയിക് ആസിഡ്, ക്യാംഫര്‍ തുടങ്ങിയ പല ആല്‍ക്കലോയ്ഡുകളും ഈ ഇലകൾക്ക് ഉണ്ട്.എന്നാൽ റോസ്മേരി വാട്ടർ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാം .

ALSO READ:വിയര്‍പ്പും ഒപ്പം തുമ്മലും; ഒക്ടോബര്‍ ചൂടില്‍ ഇന്ത്യയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കനക്കുന്നു

റോസ്മേരി വാട്ടർ വീട്ടിൽ ഉണ്ടാക്കാൻ എളുപ്പമാണ്. ഇതിനായി റോസ്‌മേരിയുടെ ഉണക്കിയ ഇലകൾ വാങ്ങണം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെയ്ക്കണം. ഇതിലേക്ക് റോസ്മേരികൂടി ചേർത്ത് നന്നായി തിളപ്പിക്കണം. ചൂടാറുമ്പോൾ ഒരു സ്പ്രേ ബോട്ടിലിലാക്കി ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News