വെള്ളത്തിന്റെ പാടുകൾ ഇപ്പോഴും മായാതെ കിടപ്പുണ്ട്; ടൈറ്റാനിക്കിലെ റോസിന്റെ കോട്ട് ലേലത്തിന്

ഹോളിവുഡ് ചിത്രം ജെയിംസ് കമറൂണിന്റെ ‘ടൈറ്റാനിക്’ ഇറങ്ങിയിട്ട് 26 വർഷങ്ങൾ പിന്നിടുകയാണ്. ടൈറ്റാനിക്കിലെ ജാക്കും റോസും ഇപ്പോഴും പ്രേഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി തുടരുകയാണ്.

also read:ട്വന്‍റി20 ഫൈനല്‍: ഇന്ത്യ 9 വിക്കറ്റിന് 165, സൂര്യകുമാര്‍ തിളങ്ങി

ഇപ്പോഴിതാ ടൈറ്റാനിക്കിലെ റോസ് ധരിച്ച ഒരു കോട്ട് ലേലത്തിനെത്തിയതാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.കേറ്റ് വിൻസ്‌ലെറ്റ് ആയിരുന്നു റോസ് എന്ന കഥാപാത്രമായി ചിത്രത്തിൽ എത്തിയത്.സിനിമയുടെ ക്ലൈമാക്സ് സീനിൽ റോസ് ധരിച്ച പിങ്കിൽ കറുപ്പ് നിറത്തിലുള്ള എംബ്രോഡറി വർക്ക് ചെയ്ത കോട്ടാണ് അണിഞ്ഞിരുന്നത്. ഈ കോട്ട് ആണ് ഇപ്പോൾ ലേലത്തിനെത്തിയിരിക്കുന്നത്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ ചിത്രത്തിന് ലഭിച്ചിരുന്നു. ഡെബോറ ലിൻ സ്കോട്ടാണ് റോസിന് പിങ്ക് കമ്പിളി ഓവർകോട്ട് ഡിസൈൻ ചെയ്തത്കോട്ടിന് ഏകദേശം ഒരു ലക്ഷം ഡോളറിൽ കൂടുതൽ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ് ഗോൾഡിൻ എന്ന ലേല സ്ഥാപനത്തിന്റെ സി ഇ ഒ പറയുന്നത്.

also read:തമിഴിൽ ജയിലർ, ഹിന്ദിയിൽ ഗദർ 2; വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടി ചിത്രങ്ങൾ
ഇതുവരെ 34,000 ഡോളറാണ് ഉയർന്ന തുകയായി രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി വരെ അഞ്ച് വ്യക്തികളാണ് ലേലത്തിൽ പങ്കാളികളായിരിക്കുന്നത് . ചിത്രീകരണ വേളയിൽ ഉണ്ടായ വെള്ളത്തിന്റെ പാടുകൾ ഇപ്പോഴും കോട്ടിൽ മായാതെ കിടപ്പുണ്ടെന്നാണ് ലേല കമ്പനിക്കാർ അവകാശപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News