പൊളിറ്റിക്കൽ സിനിമകൾ ചെയ്യാൻ ഭയമില്ലാത്തവരാണ് മലയാള സിനിമയിൽ ഉള്ളതെന്ന് നടൻ റോഷൻ മാത്യു. ഏതെങ്കിലും പക്ഷത്തേക്ക് ചായേണ്ടതില്ല എന്നതിനാലാവാം പൊളിറ്റിക്കലായ ചില കഥാപാത്രങ്ങളെ ചിലര്‍ സ്വീകരിക്കാത്തതെന്നും, ഇവിടെയും പൊളിറ്റിക്കല്‍ സബ്ജക്ടുകളുണ്ടെന്നും ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ ഓണം പ്രത്യേക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞു. വിശ്വാസപൂർവ്വം മൻസൂർ എന്ന സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റോഷൻ.
റോഷൻ പറഞ്ഞത്
ആത്യന്തികമായി തനിക്കൊന്നും നഷ്ടപ്പെടാനില്ല എന്ന ധൈര്യത്താലാണ് തുടക്കകാലത്ത് എല്ലാ തരം സിനിമകളും സ്വീകരിച്ചത്, വിശ്വാസപൂര്‍വം മന്‍സൂറിലെ കഥാപാത്രവും അങ്ങനെ തന്നെയാണ്. ഏതെങ്കിലും പക്ഷത്തേക്ക് ചായേണ്ടതില്ല എന്നതിനാലാവാം പൊളിറ്റിക്കലായ ചില കഥാപാത്രങ്ങളെ ചിലര്‍ സ്വീകരിക്കാത്തത്. പക്ഷെ, മലയാളത്തില്‍ അത്തരം പേടിയുള്ള അധികമാളുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഇവിടെയും പൊളിറ്റിക്കല്‍ സബ്ജക്ടുകളുണ്ട്.
ALSO READ: കോഴിക്കോട് വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പെട്ട് മരിച്ചു
വിശ്വാസപൂര്‍വം മന്‍സൂര്‍ ഒട്ടും സട്ടിലായിരുന്നില്ല. വളരെ ലൗഡായ ഒരു സിനിമയായിരുന്നു വിശ്വാസപൂര്‍വം മന്‍സൂർ. പ്ലസ്ടുവിന് ശേഷം കുസാറ്റില്‍ ഒരു കോഴ്‌സിന് ചേര്‍ന്ന സമയത്താണ് എനിക്ക് രാഷ്ട്രീയ ബോധ്യങ്ങള്‍ രൂപപ്പെട്ടത്. കുസാറ്റില്‍ ചേരുന്നത് വരെ ഞാന്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പുറത്തായിരുന്നു. സ്‌കൂളിന് ശേഷം വലിയൊരു മിക്‌സഡ് കമ്യൂണിറ്റിക്കൊപ്പം ചേര്‍ന്നപ്പോഴാണ് താന്‍ പൊളിറ്റിക്‌സിനെ കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചത്.
ALSO READ: ട്രാഫിക് സിഗ്നൽ വരാൻ ക്ഷമയോടെ കാത്തുനിൽക്കുന്ന മാൻ; ശ്രദ്ധയാകർഷിച്ച വീഡിയോ വൈറൽ
ചുറ്റുമുള്ള ആളുകളാണ് എല്ലായിപ്പോഴും തന്റെ ലോകം ഡിഫൈന്‍ ചെയ്ത് തന്നത്, വിശ്വാസപൂര്‍വം മന്‍സൂറിലെ മന്‍സൂര്‍ എന്ന കഥാപാത്രം ഒരു ആഗോള പൗരനായിരുന്നു. അയാള്‍ നാട്ടിലെ യഥാര്‍ത്ഥ അവസ്ഥകളെ കുറിച്ച് മനസിലാക്കിയിരുന്നില്ല. രാഷ്ട്രീയം പറയാന്‍ മാത്രമായുള്ള ഒരു സിനിമയായിരുന്നില്ല അത്. അതൊരു പ്രൊപ്പഗാണ്ട സിനിമയുമായിരുന്നില്ല. പി.ടി.കുഞ്ഞുമുഹമ്മദുമായുള്ള കമ്മ്യൂണിക്കേഷനും എനിക്ക് ഗുണം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here