‘ഇതാ ഒരു മന്ത്രി പൊറോട്ട’; വൈറലായി മന്ത്രി റോഷി അഗസ്റ്റിന്റെ പൊറോട്ടയടി

കേരളീയത്തിന്റെ ഭാഗമായി തലസ്ഥാനത്തെ നിരവധിയിടങ്ങളിൽ ആണ് ഭക്ഷ്യമേളകൾ സംഘടിപ്പിച്ചിരിക്കുന്നത്. വൻ ജനത്തിരക്കും ഇവിടങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. നൂൽപോറോട്ടയും വനസുന്ദരി ചിക്കനും രാമരശ്ശേരി ഇഡലിയുമടക്കം നിരവധി വ്യത്യസ്ത രുചികളാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ കേരളീയം ഭക്ഷ്യമേളയിൽ പൊറോട്ട അടിക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.നിരവധിയാളുകൾ ഈ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.കനകക്കുന്നിലെ ഭക്ഷ്യമേളയിലാണ്‌ മന്ത്രിയുടെ ഈ പൊറോട്ടയടി

മന്ത്രി റോഷി അഗസ്റ്റിൻ പൊറോട്ടയടിക്കുന്ന വിഡിയോയിൽ എം പി എ എ റഹീം അടുത്തുനിൽക്കുന്നുണ്ട്.വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ് പങ്കുവെച്ച രസകരമായ കുറിപ്പും ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. ‘ഇതാ ഒരു മന്ത്രി പൊറോട്ട’ എന്ന തലക്കെട്ടോടു കൂടിയാണ് എം ബി രാജേഷിന്റെ കുറിപ്പ്. സംസ്ഥാന ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റിന്റെ ഈ പ്രൊഫഷണൽ ടച്ചുള്ള പൊറോട്ടയടി ആരെയും ഒന്ന് ഞെട്ടിക്കും എന്നാണ് എം ബി രാജേഷ് കുറിച്ചത്.

ALSO READ:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഇതാ ഒരു മന്ത്രിപ്പൊറോട്ട
കേരളീയം ഭക്ഷ്യമേളയിലെ ഈ സ്പെഷ്യൽ പൊറോട്ടയടിക്ക് ആദ്യം തന്നെ ഒരു കയ്യടി. സംസ്ഥാന ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റിന്റെ ഈ പ്രൊഫഷണൽ ടച്ചുള്ള പൊറോട്ടയടി ആരെയും ഒന്ന് ഞെട്ടിക്കും. മന്ത്രി അടിച്ച്‌ ചുട്ടെടുത്ത പൊറോട്ടയും കിടിലനെന്ന് കഴിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. കനകക്കുന്നിലെ ഭക്ഷ്യമേളയിലാണ്‌ മന്ത്രി തന്നെ നേരിട്ട്‌ പൊറോട്ടയടിക്കാൻ ചേർന്നത്‌. മന്ത്രിയുടെ സ്പെഷ്യൽ പൊറോട്ടയടി നമുക്ക്‌ കാണാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News