പുറത്തുപോയതല്ല യുഡിഎഫ് പുറത്താക്കിയതാണ്; ചെന്നിത്തലക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി

ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ നല്ലത് എന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി. തൽക്കാലം യുഡിഎഫിലേക്ക് ഇല്ലെന്നും രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങൾ. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പുറത്തു പോയതല്ല പുറത്താക്കിയതാണ്. അത് തെറ്റായിപ്പോയി എന്ന് യുഡിഎഫ് മനസ്സിലാക്കിയതിൽ സന്തോഷം എന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെ വരുന്നതില്‍ സന്തോഷമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല എന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം. അവര്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു. തിരിച്ചുവന്നാല്‍ സന്തോഷം എന്നും ചെന്നിത്തല പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News