‘ഞങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്, ജനിക്കാത്ത കുഞ്ഞിൻറെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസിന് ഇല്ല’, റോഷി അഗസ്റ്റിൻ

രാജ്യസഭാ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി റോഷി അഗസ്റ്റിൻ. ജനിക്കാത്ത കുഞ്ഞിൻറെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസിന് ഇല്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. തങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്നും, വിഷയവുമായി ബന്ധപ്പെട്ട് തങ്ങൾ ആർക്കും അപേക്ഷ കൊടുത്തിട്ടില്ലെന്നും, വിഷയത്തിൽ തങ്ങൾ ആരും തന്നെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ടൈംസ് ഹയർ എഡ്യുക്കേഷൻ്റെ 2024-ലെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ എം ജി സർവകലാശാല മൂന്നാം സ്ഥാനത്ത്; അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

‘കഴിഞ്ഞകാലത്ത് ചെയ്തുവെച്ച ദുരന്തം അനുഭവിക്കുന്നതിന്റെ സങ്കടത്തിൽ എഴുതി വയ്ക്കുന്നതാണ് ഓരോന്നും. ഈ കാര്യത്തിൽ വ്യക്തമായ നിലപാട് കേരള കോൺഗ്രസിന് ഉണ്ട്. നിലപാടുകൾക്കാണ് ഇവിടെ പ്രസക്തി. രാഷ്ട്രീയപരമായി എടുക്കേണ്ട കാര്യങ്ങൾ മുന്നണിയിലും പാർട്ടിയിലും തീരുമാനിക്കും. കേരള കോൺഗ്രസിനെ കുറിച്ച് ആരും വ്യാകുലപ്പെടേണ്ട.’, റോഷി അഗസ്റ്റിൻ പറഞ്ഞു.

പി.ജെ ജോസഫിനെ സ്വകാര്യ ചടങ്ങിൽ കണ്ടുമുട്ടിയിട്ടില്ല എന്ന് വ്യക്തമാക്കിയ റോഷി അഗസ്റ്റിൻ താൻ ആരുമായും ചർച്ചനടത്തിയിട്ടില്ലെന്നും പി.ജെ. ജോസഫ് അരൂപിയായി ചർച്ച നടത്തിക്കാണുമെന്നും പറഞ്ഞു. രാജ്യസഭാ വിഷയം വരുമ്പോൾ കാര്യങ്ങൾ പറയുമെന്നും, അതിൽ കേരള കോൺഗ്രസിന് ആശങ്ക ഇല്ലെന്നും റോഷി അസ്റ്റിൻ പറഞ്ഞു.

ALSO READ: നാലുവർഷ ബിരുദം: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കും, ഉറപ്പ് നൽകി മന്ത്രി ഡോ. ആർ ബിന്ദു

‘ഞങ്ങൾക്ക് നല്ല സംരക്ഷണം ഇടതുപക്ഷം നൽകുന്നുണ്ട്. ജനാധിപത്യ സംസ്കാരത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തലാണ് ഞങ്ങളുടെ ആവശ്യം. അതിനുവേണ്ടിയാണ് നിലകൊള്ളുന്നത്’, റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News