ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ്, എല്ലാ സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണ്: മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണെന്ന് റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ജോയ്‌സ് ജോർജ് അനായാസം വിജയിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കിയിൽ ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ് പുരോഗമിക്കുന്നത്.

ALSO READ: ഇടതുമുന്നണി മികച്ച വിജയം നേടും: മന്ത്രി പി രാജീവ്

വന്യജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ശബ്ദം ഉയർത്തുന്നവർ ഇടുക്കിയിൽ നിന്നും വിജയിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ജോയ്സ് ജോർജിൻ്റെ മികവ് ഇടുക്കിയിൽ അദ്ദേഹത്തിൻ്റെ വിജയം ഉറപ്പാക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇടുക്കി വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 80-ാം നമ്പർ ബൂത്തിൽ ഭാര്യ റാണിയോടൊപ്പം എത്തി വോട്ടു രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റ്യൻ.

ALSO READ:എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക് പരിക്ക്

ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ് ഇടുക്കി നിയോജകമണ്ഡലത്തിലെ വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി അംഗൻവാടിയിൽ വോട്ട് രേഖപ്പെടുത്തി. ഇടുക്കി മണ്ഡലത്തിലെ ജനങ്ങൾ മതനിരപേക്ഷതയ്ക്ക് വേണ്ടിയും ഇടുക്കിയിലെ പ്രശ്നങ്ങളിൽ ജനങ്ങൾക്കുവേണ്ടി ശബ്ദിക്കാനും തന്നെ വിജയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News