സാമ്പത്തിക ആസൂത്രണ വിദഗ്ധരുടെയും സാമ്പത്തിക ശാസ്ത്രജ്ഞരുടെയും പരിഗണനാ വിഷയങ്ങൾക്കുപരി, അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമവും കരുതലും സർക്കാർ ബഡ്ജറ്റുകളുടെ മുൻഗണനാ വിഷയങ്ങളാക്കിയതാണ് ഭരണാധികാരി എന്ന നിലയിൽ കെഎം മാണിയെ വേർതിരിച്ചു നിർത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിരാലംബരായ ആളുകൾക്ക് ക്ഷേമപെൻഷൻ എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത ധനകാര്യ മന്ത്രിയായിരുന്നു കെഎം മാണി.
തലമുറകളായി കൈവശം വെച്ചുകൊണ്ടിരുന്ന ഭൂമിയിൽ ഉടമസ്ഥാവകാശം ഇല്ലാതിരുന്ന പതിനായിര കണക്കിന് കുടുംബങ്ങളെയാണ് പട്ടയമേളകളിലൂടെ കെഎം മാണി ഭൂ ഉടമകളാക്കി മാറ്റിയത്. വെളിച്ച വിപ്ലവം എന്ന ആശയത്തിലൂടെ പാവപ്പെട്ടവന്റെ കൂരകളിലേക്ക് എത്തിച്ച വൈദ്യുതി മന്ത്രിയായിരുന്നു അദ്ദേഹം.
ALSO READ; കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം; ആവശ്യവുമായി വിഡി സതീശൻ
കേരളത്തിലെ ആരോഗ്യ മേഖലയെയും വിദ്യാഭ്യാസ മേഖലയെയും ലോകോത്തര നിലവാരമുള്ളതാക്കി മാറ്റുവാൻ അവതരിപ്പിച്ച ബജറ്റുകളിലൂടെ അദ്ദേഹത്തിന് സാധിച്ചതായും മന്ത്രി പറഞ്ഞു. പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കിയ കാരുണ്യ പദ്ധതിയിലൂടെ സ്നേഹവും കരുതലുമാണ് ഭരണാധികാരികളെ നയിക്കേണ്ടതെന്ന സന്ദേശമാണ് കെഎം മാണി പൊതുപ്രവർത്തകർക്ക് നൽകിയത്. ജനാധിപത്യം മേഖലയിൽ പ്രവർത്തിക്കുന്ന ഏവർക്കും പാഠപുസ്തകം ആണ് കെഎം മാണിയുടെ രാഷ്ട്രീയ ജീവിതം എന്നും റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 14,15,16 തീയതികളിൽ കോട്ടയത്ത് നടക്കുന്ന യൂത്ത് കോൺക്ലേവിന് മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന മാണിസവും സംസ്ഥാന ബഡ്ജറ്റുകളുമെന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺക്ലേവിന്റെ ഓൺലൈൻ രജിസ്ട്രഷൻ ഉദ്ഘാടനം ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ അധ്യക്ഷത വഹിച്ച എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, പ്രമോദ് നാരായൺ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാർ, യൂത്ത്ഫ്രണ്ട് (എം ) സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മൻ മത്തായി, റോണി വലിയപറമ്പിൽ, ആൽവിൻ ജോർജ്, ജില്ലാ പ്രസിഡന്റ് കെ ജെ എം അഖിൽബാബു, സി ആർ സുനു, ഹഫീസ് എ എച്ച്, ജസ്റ്റിൻ ജോസഫ്,ജെസ്സൽ വർഗീസ്, ഉജജയ്ൻ ജെ ജി, സനൽ ആമച്ചൽ, മുഹമ്മദ് ഷമീർ എന്നിവർ പ്രസംഗിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here