നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദ് അലിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മരുതോങ്കര മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ റൂട്ട് മാപ്പാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന് ഓഗസ്റ്റ് 22 ന് ലക്ഷങ്ങള്‍ തുടങ്ങിയതായി റൂട്ട് മാപ്പില്‍ പറയുന്നു.
also read- നിപ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗ ലക്ഷണം ?
ഓഗസ്റ്റ് 23ന് വൈകീട്ട് ഏഴ് മണിക്ക് മുഹമ്മദ് അലി തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 25 ന് 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം തന്നെ 12:30 ന് കള്ളാഡ് ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. ഓഗസ്റ്റ് 26ന് രാവിലെ 11 മുതല്‍ 1.30 വരെ കുറ്റ്യാടി ഡോ ആസിഫലി ക്ലിനിക്കില്‍ എത്തി. ഓഗസ്റ്റ് 28ന് രാത്രി 9.30 ന് തൊട്ടില്‍പാലം റഹ്‌മ
ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. ഓഗസ്റ്റ് 29ന് അര്‍ദ്ധരാത്രി ആംബുലന്‍സ് മാര്‍ഗം കോഴിക്കോട് ഇക്ര ആശുപത്രിയില്‍ എത്തിച്ചു. ഓഗസ്റ്റ് 30 ന് ആശുപത്രിയില്‍ വെച്ച് മരിച്ചു.
also read- ‘കേരളത്തില്‍ ആവര്‍ത്തിച്ച് നിപ; കാരണം കണ്ടെത്താനുള്ള സൂക്ഷ്മ പഠനം വേണം’: ഡോ. ബി ഇക്ബാല്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here