കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് റോഡിന് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചരിത്രപ്രസിദ്ധമായ കെആർഎസ് റോഡിൻ്റെ ഒരു ഭാഗം “സിദ്ധരാമയ്യ ആരോഗ്യ മാർഗ്” എന്ന് പുനർനാമകരണം ചെയ്യാനുള്ള മൈസൂരു സിറ്റി കോർപ്പറേഷൻ്റെ നിർദ്ദേശമാണ് വലിയ വിവാദമായത്,
പേര് മാറ്റാനുള്ള തീരുമാനത്തിലുള്ള പ്രതികരണം ജനങ്ങൾക്ക് അറിയിക്കാമെന്ന് ചൂണ്ടികാട്ടി ഡിസംബർ 13ന് ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപക വിമർശനമാണ് ഉണ്ടായത്.
ALSO READ; ഉത്തരാഖണ്ഡില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു, 24 പേര്‍ക്ക് പരുക്ക്!
തീരുമാനത്തെ ജനതാദൾ (സെക്കുലർ) നിശിതമായി വിമർശിച്ചു.നീക്കം അപലപനീയമാണെന്നും മൈസൂരു സിറ്റി കോർപ്പറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിൻ്റെ അഭാവത്തിൽ നിയുക്ത ഉദ്യോഗസ്ഥരെ കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ പേരുമാറ്റ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ഉപയോഗിച്ചതായും പാർട്ടി ആരോപിച്ചു.
മൈസൂരിൻ്റെ ചരിത്ര പൈതൃകത്തോടുള്ള അവഹേളനവും സംസ്ഥാനത്തെ ജനങ്ങളോടുള്ള വഞ്ചനയുമാണെന്ന് അവർ നിർദ്ദേശത്തെ വിമർശിച്ചു.മൈസൂരു സ്വദേശിയായ സിദ്ധരാമയ്യ ഇപ്പോൾ ജുഡീഷ്യൽ, ലോകായുക്ത കേസുകളിൽ വിചാരണയിലാണെന്ന കാര്യവും ജെഡി (എസ്) ഓർമിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here