ഗുജറാത്തി ചിത്രവുമായി ‘റൗഡി പിക്‌ചേഴ്‌സ്’

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും ഭര്‍ത്താവ് സംവിധായകന്‍ വിഘ്‌നേഷ് ശിവയുടെയും നിര്‍മ്മാണ കമ്പനിയാണ് റൗഡി പിക്‌ചേഴ്‌സ്. റൗഡി പിക്‌ചേഴ്‌സ് ആദ്യമായി ഗുജറാത്തി ചിത്രമൊരുക്കാന്‍ പോവുകയാണ്. ‘ശുഭ് യാത്ര’ എന്ന ചിത്രത്തിലൂടെയാണ് റൗഡി പിക്‌ചേഴ്‌സിന്റെ ഗുജറാത്തി സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. മനീഷ് സൈനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശുഭ് യാത്രയില്‍ മല്‍ഹര്‍ തക്കര്‍, മോണാല്‍ ഗുജ്ജാര്‍, ദര്‍ശന്‍ ജരിവല്ല, ഹിതു കനോഡിയ, അര്‍ച്ചന്‍ ത്രിവേദി, ഹെമിന്‍ ത്രിവേദി, മഗന്‍ ലുഹാര്‍, സുനില്‍ വിശ്രാണി, ജയ് ഭട്ട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രം ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്തും.നെട്രിക്കണ്ണ്, പെബിള്‍സ് , റോക്കി തുടങ്ങിയ ചിത്രങ്ങള്‍ ആണ് റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.

വിജയ് സേതുപതിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിഘ്നേഷ് ശിവന്‍ ചിത്രം ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് ഈ സംരംഭത്തിന് റൗഡി പിക്ചേഴ്സ് എന്ന് പേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News