കിംഗ് കോഹ്‌ലി തിളങ്ങി; ഡൽഹിയെ തകർത്ത് ബംഗളൂരു

ഐപിഎല്ലില്‍ ഡൽഹി ക്യാപ്പിറ്റൽസിനെ 23 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. വിരാട് കോഹ്‌ലിയാണ് ബംഗളൂരുവിൻ്റെ ടോപ്പ് സ്കോറർ. 34 പന്തിൽനിന്ന് 50 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ഈ സീസണിൽ 4 മത്സരങ്ങളിൽ നിന്നും താരത്തിൻ്റെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. ഡൽഹിക്കായി മിച്ചൽ മാർഷ്, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അക്സർ പട്ടേൽ, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടാനെ കഴിഞ്ഞുള്ളു. 30 പന്തിൽ 50 റൺസ് നേടിയ മനീഷ് പാണ്ഡെയാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ ടോപ്പ് സ്കോറർ. വി.വിജയകുമാർ ബംഗളൂരുവിനായി മൂന്ന് വിക്കറ്റുകൾ നേടി. മുഹമ്മദ് സിറാജ് രണ്ടും വാനിൻസു ഹരസംഗ, വെയ്ന് പാർണൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും. ടോസ് വിജയിച്ച പഞ്ചാബ് ആദ്യം ലഖ്‌നൗവിനെ ബാറ്റിംഗിനയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News