ബാംഗ്ലൂരിന് വിജയം, ആദ്യ ആറ് സ്ഥാനക്കാര്‍ക്ക് തുല്യ പോയിന്റ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയം. ഏഴ് റണ്‍സിനാണ് ബാംഗ്ലൂരിന്റെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു വി സാംസണ്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മാക്‌സ്‌വെല്‍ 44 പന്തില്‍ 77 റണ്‍സും ഫാഫ് ഡുപ്ലെസി 39 പന്തില്‍ 62 റണ്‍സും നേടി. റോയല്‍സിനായി ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. രവിചന്ദ്രന്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടാന്‍ മാത്രമ കഴിഞ്ഞുള്ളു. 34 പന്തില്‍ 52 റണ്‍സ് നേടിയ ദേവദത്ത് പടിക്കലാണ് രാജസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് ബാംഗ്ലൂര്‍ ബോളിംഗ് നിരയില്‍ തിളങ്ങിയത്. മുഹമ്മദ് സിറാജ്, ഡേവിഡ് വില്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്താണ്. 7 മത്സരങ്ങളില്‍ നാല് വിജയവുമായി എട്ട് പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 7 കളികളില്‍ നിന്നും 4 ജയങ്ങളുള്ള ആര്‍സിബി 8 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഏഴ് കളികളില്‍ നിന്നും 8 പോയിന്റുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് രണ്ടാം സ്ഥാനത്താണ്. 6 കളികളില്‍ നിന്നും 8 പോയിന്റോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. എഴു കളികളില്‍ നിന്നും 8 പോയിന്റുമായി പഞ്ചാബ് കിംഗ്‌സാണ് ആറാം സ്ഥാനത്ത്.

ഐപിഎല്ലിലെ ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. 6 മത്സരങ്ങളില്‍ നിന്നും 4 പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് കൊല്‍ക്കത്ത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News