ഇതൊരൊന്നൊന്നര വരവായിരിക്കും; റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650 ടീസര്‍ വീഡിയോ പുറത്തുവിട്ട് കമ്പനി

Bear 650

റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650-ന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ടു. വാഹനത്തിന്റെ ചിത്രങ്ങൾ മുമ്പ് ലീക്കായിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി തന്നെ വാഹനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കമ്പനി.

സ്റ്റൈലിഷ് ലുക്കിലെത്തുന്ന വാഹനത്തിന് ഒന്നിലധികം വേരിയന്റുകളുണ്ടാകും. ഇന്റര്‍സെപ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌ക്രാംബ്ലറാണ് റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650 ൽ ഉള്ളത്. ഇന്റര്‍സെപ്റ്റർ 650 ന്റെ അതേ മാതൃകയിലുള്ള ചേസിസ്, ട്യൂബുലാര്‍ ഗ്രാബ് റെയിലോടുകൂടിയ സിംഗിള്‍ പീസ് സീറ്റ്, നിലക്കടലയുടെ ആകൃതിയിലുള്ള ഇന്ധന ടാങ്ക്, എന്നിങ്ങനെയാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്.

Also Read: 90,000 ത്തിലേറെ കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; സിറ്റിയും അമേസുമടക്കമുള്ള കാറുകളിൽ ഫ്യുവല്‍ പമ്പ് തകരാര്‍

650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിൽ ഉപയോഗിക്കുന്ന 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബിയർ 650 ന്. ആറ് സ്പീഡ് ഗിയര്‍ബോക്സും, ടു-ഇന്‍-വണ്‍ എക്സ്ഹോസ്റ്റുമാണ് കമ്പനി ഇത് ഒരുക്കിയിരിക്കുന്നത്.

ബിയർ 650 ന്റെ ഏറ്റവും മികച്ച വേരിയന്റിന് TFT സ്‌ക്രീന്‍ ഉണ്ടായിരിക്കും. യുഎസ്ബി ചാര്‍ജിംഗ്, ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം എന്നീ സവിശേഷതകളും വാഹനത്തിൽ ഉണ്ടായിരിക്കും.

കോണ്ടിനെന്റല്‍ ജിടിക്കും ഷോട്ട്ഗണിനും ഇടയിലായിരിക്കും ബിയർ 650 ന്റെ സ്ഥാനം. 3,00,000 രൂപ മുതൽ 3,20,000 രൂപ വരെയാണ്
ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News