ബൈക്കിന്റെ സൈലന്‍സര്‍ മോഡിഫൈ ചെയ്തതിന് പിടികൂടിയ ദില്ലി സ്വദേശി പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. ദില്ലി പൊലീസ് ഇന്‍സ്‌പെക്ടറിനും കോണ്‍സ്റ്റബിളിനും സംഭവത്തില്‍ പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ദില്ലിയിലെ ജാമിയ നഗറിലായിരുന്നു സംഭവം.
ആസിഫെന്നയാളും അയാളുടെ പിതാവുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ആസിഫിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് അമിതമായ ശബ്ദമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. പരിശോധനയില്‍ ബൈക്കിന്റെ സൈലന്‍സര്‍ അനധികൃതമായി മോഡിഫൈ ചെയ്തത് വ്യക്തമായി. പിന്നാലെ 24കാരനായ ആസിഫ് പിതാവ് റിയാസുദ്ദീനെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ബൈക്ക് സംഭവസ്ഥലത്ത് നിന്ന് ബലം പ്രയാഗിച്ച് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിലേക്ക് ആസിഫ് ഇടിച്ചു. മറ്റ് ഉദ്യോഗസ്ഥരെയും കൈയ്യേറ്റം ചെയ്തു. ഇവരെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ: ‘എന്റെ കവിളുകള്‍ നിങ്ങള്‍ക്ക് നുള്ളി നോക്കാം’; ഒടുവില്‍ തുറന്നുപറച്ചിലുമായി നയന്‍താര
ആസിഫിനും പിതാവിനുമെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസം നിന്നെന്ന് കാണിച്ചാണ് കേസെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here