ബുള്ളറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക് 650 മിഴിതുറന്നു, ഇന്ത്യയില്‍ ഉടനെത്തും

royal-enfield-classic-650

ക്ലാസിക് 650 മോഡൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. ക്ലാസിക് 350-ന്റെ പാരലല്‍-ട്വിന്‍ ആവര്‍ത്തനമാണ് 650. ഈക്മ- 2024 മോട്ടോർ ഷോയിലാണ് ക്ലാസിക് 650 അവതരിപ്പിച്ചത്.

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ആറാമത്തെ 650 സിസി മോട്ടോര്‍ സൈക്കിളാണ് ക്ലാസ്സിക് 650. ഐഎന്‍ടി 650, കോണ്ടിനെന്റല്‍ ജിടി 650, സൂപ്പര്‍ മെറ്റ്യോര്‍ 650, ഷോട്ട്ഗണ്‍ 650, ബിയര്‍ 650 എന്നിവയാണവ. ബിയര്‍ 650 ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറക്കിയത്.

Read Also: ദിസ് അമേസ് വില്‍ അമേസ് യൂ… ഉടന്‍ വിപണിയിലെത്തും ഈ മൂന്നാം തലമുറ താരം!

ക്ലാസിക് 350-ന് സമാനമായ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും നെസെല്ലും വൃത്താകൃതിയിലുള്ള ഫെന്‍ഡറുകളും ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും സിംഗിള്‍ പീസ് സീറ്റും മോഡേണ്‍ ക്ലാസിക് ഡിസൈനും ക്ലാസിക് 650നുണ്ട്. ഓപ്ഷണല്‍ ആക്‌സസറിയായി പില്യണ്‍ സീറ്റ് ഓഫറില്‍ ലഭിക്കും. 243 കിലോഗ്രാം ഭാരമുണ്ട്.

യുകെ, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നിവിടങ്ങളില്‍ ക്ലാസിക് 650-ന്റെ വില പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബുക്കിങുകളും ടെസ്റ്റ് റൈഡുകളും 2025 ജനുവരിയില്‍ ആരംഭിക്കും, ഫെബ്രുവരിയില്‍ ഡെലിവറികള്‍ ആരംഭിച്ചേക്കും. വില മൂന്ന് ലക്ഷം രൂപയില്‍ (എക്സ്-ഷോറൂം) ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News