സൂപ്പർഹിറ്റായി ഹിമാലയൻ: റെക്കോർഡ് വില്പനയുടെ കണക്കുകൾ പുറത്തുവിട്ട് എൻഫീൽഡ്

സൂപ്പർഹിറ്റായി റോയൽ എൻഫീൽഡിന്റെ ഹിമാലയൻ. അഡ്വഞ്ചർ വണ്ടികളുടെ കൂട്ടത്തിൽ എൻഫീൽഡിന്റെ ഹിമാലയന് സ്ഥാനം ചെറുതൊന്നുമല്ല. ഇന്ത്യയിൽ ട്രയംഫ് ഒക്കെ ആരാധകരെ പിടിച്ചുകുലുക്കിയെങ്കിലും ഹിമാലയന്റെ തട്ട് താണ് തന്നെ ഇരിക്കുകയാണ്. കൂടാതെ ഹിമാലന്റെ തന്നെ 450 പതിപ്പും അഡ്വഞ്ചർ പ്രേമികളുടെ മനസിലിടം നേടി.

Also Read: ‘മഞ്ഞുമ്മൽ ബോയ്സ് കമൽഹാസനുള്ള ട്രിബ്യൂട്ട്’, ഈ സിനിമ കാരണമെങ്കിലും എനിക്ക് അദ്ദേഹത്തെ കാണണം: ചിദംബരം

ലിക്വിഡ്-കൂൾഡ് എഞ്ചിൻ, ട്വിൻ-സ്പാർ പ്ലാറ്റ്ഫോം, കണക്റ്റഡ് ഡിജിറ്റൽ കൺസോൾ എന്നിവ കൊണ്ടുവരുന്ന ശരിക്കും മോഡേൺ അഡ്വഞ്ചർ ടൂററാണ് ഇപ്പോൾ ഹിമാലയൻ. ഇന്ത്യയിൽ പുതിയ ഹിമാലയന്റെ 6,500 യൂണിറ്റുകൾ മൊത്തത്തിൽ വിറ്റഴിച്ചതായാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 2024 ജനുവരി ആദ്യവാരം വരെ ഏകദേശം 6,500 ഹിമാലയൻ 450 മോഡലുകൾ വിറ്റിട്ടുണ്ട്.

Also Read: ‘ഉറക്കം റെയിൽവേ ബെഞ്ചുകളിൽ, വസ്ത്രം മാറിയിരുന്നതാകട്ടെ ടോയ്‌ലറ്റുകളില്‍ വെച്ച്’: സിനിമാ ജീവിതത്തിലെ ദുരിതം പങ്കുവെച്ച് വിവേക് ഒബ്‌റോയ്

ഷെർപ 450 എഞ്ചിനൊപ്പം K-പ്ലാറ്റ്‌ഫോം കൂടുതൽ മോട്ടോർസൈക്കിളുകൾക്ക് അടിസ്ഥാനമാവുമെന്ന കാര്യവും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിലേതിനേക്കാൾ 120-130 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഹൈവേ വേഗത ഗണ്യമായി കൂടുതലുള്ള അന്താരാഷ്ട്ര വിപണികളിൽ ഇത് പ്രത്യേകിച്ചും വലിയ ഓളം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെ-സീരീസ് ചെറുതും താങ്ങാനാവുന്നതുമായ 350 സിസി ശ്രേണിക്ക് അടിവരയിടുന്നത് തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News