വാഹനപ്രേമികളും സെഗ്മെന്‍റിലെ എതിരാളികളും കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്‍റെ അഡ്വെഞ്ചര്‍ മോഡലായ ഹിമാലയന്‍ 452 വിപണിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. 2023 നവംബർ 1 ന് വാഹനം ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പുതിയ ഹിമാലയന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിരവധിയായി പ്രചരിക്കുന്നുണ്ട്. വാഹനത്തിന്‍റെ വിവരങ്ങളുടങ്ങുന്ന വീഡിയോകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. എത്രമാത്രം ആളുകളാണ് ഹിമാലയന്‍ 452 ന്‍റെ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നത് എന്ന കാര്യം ഇതിലൂടെ വ്യക്തമാവുകയാണ്. നിലനില്‍ നിരത്തിലുള്ള ഹിമാലയനുമായി ലുക്കിലും ഫീച്ചേഴ്സിലും പവറിലും വര്‍ക്കിലുമെല്ലാം വലിയ വ്യത്യാസമാണ് കമ്പനി ‘452’ ന് വരുത്തിയിരിക്കുന്നത്. ഇത് തന്നെയാണ് വാഹനപ്രേമികളുടെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നതും.
ഡിഒഎച്ച്സി 451.66 സിസി ലിക്വിഡ് കൂൾഡ്, 4-വാൽവ് എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ എഞ്ചിൻ 8,000 ആർപിഎമ്മിൽ 39.57 ബിഎച്ച്പി പവറും 40-45 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 6 സ്പീഡ് ഗിയർബോക്സ്, ഡ്യവല്‍ ചാനല്‍ എബിഎസ്, യുഎസ്ഡി ഫോര്‍ക്കസ്, മോണോഷോക്ക് സസ്പെന്‍ഷന്‍, റൈഡ് ബൈ വയര്‍ ത്രോട്ടില്‍, ഡിജിറ്റല്‍ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ വിത്ത് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഓൾ എൽ ഇ ഡി ലൈറ്റിംഗ് സിസ്റ്റം എന്നിങ്ങനെ വമ്പന്‍ ടെക്നോളജികളാണ് വാഹനത്തില്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഹീറോ എക്സ്പള്‍സിന്‍റെ രൂപ സാദൃശ്യം പുതിയ ഹിമാലയന് ഉണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായമുണ്ട്.
പുതിയ ഹിമാലയൻ 452 ന് 2,245 എംഎം നീളവും 852 എംഎം വീതിയും 1,316 എംഎം ഉയരവുമുണ്ട്, കൂടാതെ 1,510 എംഎം വീൽബേസുമുണ്ട്. മോട്ടോർസൈക്കിളിന്റെ നീളം 55 എംഎം വർധിപ്പിച്ച് 2,245 എംഎം, വീതി 12 എംഎം വർധിപ്പിച്ചു. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, വേറിട്ട ഫെൻഡർ, വലിയ ഇന്ധന ടാങ്കും വിൻഡ്‌സ്‌ക്രീനും, സ്പ്ലിറ്റ് സീറ്റിംഗ്, കോംപാക്റ്റ് ടെയിൽ-സെക്ഷൻ എന്നിവയുമായാണ് വരുന്നത്. ഇന്ധന ടാങ്ക്, ഫ്രണ്ട് മഡ്ഗാർഡ്, സൈഡ് പാനൽ, റിയർ ഫെൻഡർ എന്നിവയിൽ “ഹിമാലയൻ” ബാഡ്ജിംഗ് സ്ഥാപിച്ചിരിക്കുന്നു. വട്ടത്തിലുള്ള സ്പീഡ് മീറ്റര്‍ ആദ്യ കാഴ്ചയില്‍ രസമായി തോന്നുന്നില്ലെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. കെടിഎം അഡ്വഞ്ചർ 390, ബിഎംഡബ്ല്യു ജി310 ജിഎസ് എന്നിവയാണ് സെഗ്മെന്‍റില്‍ പുത്തന്‍ ഹിമാലയന്‍റെ എതിരാളികള്‍.
ALSO READ: ആനുകൂല്യങ്ങളും ജാതി സർവേയും; മധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here