വിപണിയിലും കുതിച്ച് എൻഫീൽഡ്; ക്ലാസായി ക്ലാസിക്കും

royal enfield classic 350

ടൂവീലർ വിപണിയിൽ റോയലായി റോയൽ എൻഫീൽഡ്. വൻകുതിപ്പാണ് 2024ൽ ടൂവീലർ വിപണിയിൽ കമ്പനി നടത്തിയിരിക്കുന്നത്. 6.82% വളർച്ചയാണ് സെപ്തംബർ വരെ കമ്പനി കൈവരിച്ചിരിക്കുന്നത്. ക്ലാസിക്കാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട റോയൽ എൻഫീൽഡ് മോഡൽ. 2024 സെപ്തംബറിൽ മാത്രം 33,065 യൂണിറ്റുകളാണ് ക്ലാസിക്ക് വിറ്റത്.

റോയൽ എൻഫീൽഡിൻ്റെ ഐക്കണിക് മോഡലായ ‘ബുള്ളറ്റ് 350’ ന്റെ വിൽപ്പനയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പുതിയ മോഡലുകളോടുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യം കാരണമാകാം ബുള്ലറ്റ് 350 ന്റെ ഡിമാന്റ് കുറയാൻ കാരണമെന്നാണ് കരുതുന്നത്.

Also Read: ഫ്ലെക്സ് ഫ്യുവല്‍ എന്‍ജിനുമായി ഹോണ്ടയുടെ CB 300F എത്തുന്നു; അറിയാം ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിന്റെ വിശേഷങ്ങൾ

ഹണ്ടർ 350, മെറ്റയർ 350, എന്നിവയുടെ വിൽപ്പനയിലും വർദ്ധനവുണ്ടായിട്ടുണ്ട്. 650 ട്വിൻസിനാണ് വിൽപന ശതമാനത്തിൽ വൻ വളർച്ചയുണ്ടായത്. 124.14% വളർച്ചയാണ് ഈ മോഡൽ രേഖപ്പെടുത്തിയത്.

Also Read: വിലക്കുറവും ആറ് മാസം ഫ്രീ ചാർജിങുമായി ടാറ്റയുടെ ഇവി; ഓഫർ പരിമിതകാലത്തേക്ക്

അടുത്ത മാസത്തോടെ ഇലക്ട്രിക് വാഹന രം​ഗത്തേക്ക് കടക്കാനരുങ്ങുകയാണ് റോയൽ എൻഫീൽഡ്. പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടനെ കമ്പനി വിപണിയിലെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here