പുത്തൻ ഫീച്ചറുമായി റോയൽ എൻഫീൽഡിന്റെ എക്കാലത്തെയും ജനപ്രിയ മോഡലായ സൂപ്പർ മീറ്റിയോർ 650. ‘വിംഗ്മാൻ’ എന്ന പുതിയ കണക്റ്റഡ് വെഹിക്കിൾ സൊല്യൂഷനാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫീച്ചർ ആദ്യമായി ലഭിക്കുന്നത് സൂപ്പർ മീറ്റിയോർ 650 ക്രൂയിസർ മോട്ടോർസൈക്കിളിലാണ്. ഭാവിയിൽ പുറത്തിറക്കുന്ന മോഡലുകളിൽ ഈ ഇതൊരു സ്റ്റാൻഡേർഡ് ഫീച്ചറായി നൽകാനും റോയൽ എൻഫീൽഡിന് പദ്ധതികളുണ്ട്.
Also Read: ഇനി ഗഗന്‍യാന്‍; ആദിത്യയുടെ സിഗ്നലിനായി കാത്ത് ശാസ്ത്രജ്ഞര്‍
സൂപ്പർ മീറ്റിയോർ 650 ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് എക്‌സ്-ഷോറൂം വിലയെക്കാൾ 6,500 രൂപ അധികമായി നൽകിയാൽ പുതിയ വിഗ്മാൻ ഫീച്ചർ സ്റ്റാൻഡേർഡായി ലഭ്യമാകും. ടെലിമാറ്റിക്‌സ് ഹാർഡ്‌വെയർ സപ്പോർട്ടുള്ള ആർഇ ആപ്പിലൂടെ പ്രവർത്തിക്കുന്ന കണക്‌റ്റഡ് വെഹിക്കിൾ സൊല്യൂഷനാണ് വിംഗ്‌മാൻ. ഇത് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ സപ്പോർട്ട് ചെയ്യുന്നു.
ഫ്യൂവൽ സ്റ്റാറ്റസ്, ബാറ്ററി സ്റ്റാറ്റസ്, സർവ്വീസ് അലേർട്ടുകൾ എന്നിവ ഉൾപ്പെടെ മോട്ടോർസൈക്കിളിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ലൈവ് വിവരങ്ങൾ പുതിയ ഫീച്ചറിലൂടെ ലഭ്യമാകും. കൂടാതെ ലൈവ് മാർഗ്ഗനിർദ്ദേശങ്ങളും വെഹിക്കിൾ അലേർട്ടുകളും ഉപയോഗിക്കുന്നതിലൂടെ റോയൽ എൻഫീൽഡ് ഗ്രിഡ് സപ്പോർട്ടും പുതിയ ഫീച്ചർ നൽകുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here