ഇന്ത്യൻ വിപണിയിൽ ആദ്യമായി 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി റോയൽ എൻഫീൽഡ് . 2024 ഒക്ടോബറിൽ ആണ് ഈ വിൽപന. ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം 1,10,574 മോട്ടോർസൈക്കിളുകളാണ് റോയൽ എൻഫീൽഡ് മൊത്തത്തിൽ വിറ്റഴിച്ചത്. 8,688 യൂണിറ്റുകൾ ഒക്ടോബറിൽ കയറ്റുമതി ചെയ്യുകയും ചെയ്തു. മോഡൽ നിരയിൽ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളും പുത്തൻ മോട്ടോർസൈക്കിളുകളുമാണ് വിൽപനയിലെ വർധനവിന് പിന്നിൽ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024 ഒക്ടോബറിൽ റോയൽ എൻഫീൽഡ് 31 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ വർഷം റോയൽ എൻഫീൽഡ് ഗറില്ല 450-യും ബ്രാൻഡിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ക്ലാസിക് 350-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പുറത്തിറക്കിയിരുന്നു.
ഈ വർഷം റോയൽ എൻഫീൽഡ് ഗറില്ല 450-യും ക്ലാസിക് 350-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പുറത്തിറക്കിയിരുന്നു. ഇനിയും മോഡലുകൾ അവതരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ പുതിയ ബിയർ 650 സ്ക്രാംബ്ലറും ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.മൊത്തത്തിൽ 47 പവറിൽ പരമാവധി 56.5 Nm torque വരെ ഇത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും പുതിയ 650 സിസി സ്ക്രാംബ്ലർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here