റോയല്‍ എന്‍ഫീല്‍ഡ് ഫ്ലൈയിങ് ഫ്ലീയും ടെക് ഭീമനായ ക്വാല്‍കോം ടെക്‌നോളജീസും കൈകോർക്കുന്നു. യുഎസ്എയിലെ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിൽ (CES 2025) ആണ് പ്രഖ്യാപനമുണ്ടായത്. ഫ്ലൈയിങ് ഫ്ലീ മോട്ടോര്‍ സൈക്കിളുകളുടെ വരാനിരിക്കുന്ന ശ്രേണിയില്‍ സ്‌നാപ്ഡ്രാഗണ്‍ QWM2290 സിസ്റ്റം-ഓണ്‍-ചിപ്പ് (SoC), സ്‌നാപ്ഡ്രാഗണ്‍ കാര്‍-ടു-ക്ലൗഡ് പ്ലാറ്റ്ഫോം എന്നിവ സംയോജിപ്പിക്കുന്നതിനായാണ് സഹകരണം പ്രഖ്യാപിച്ചത്.
സ്‌നാപ്ഡ്രാഗണ്‍ കാര്‍-ടു-ക്ലൗഡ് പ്ലാറ്റ്ഫോം വഴി കണക്റ്റഡ് സര്‍വീസസ് സാങ്കേതികവിദ്യ സംയോജിപ്പിക്കുന്ന ആദ്യ ഇരുചക്ര വാഹനങ്ങളില്‍ ഒന്നാണ് ഫ്ലൈയിങ് ഫ്ലീ. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ഒരു പുതിയ ബ്രാന്‍ഡ് എന്നതിനേക്കാള്‍ കൂടുതൽ പ്രാധാന്യം ഫ്ലയിങ് ഫ്ലീക്ക് ഉണ്ടെന്ന് റോയല്‍ എന്‍ഫീല്‍ഡിലെ ഇലക്ട്രിക് വാഹനങ്ങളുടെ ചീഫ് ഗ്രോത്ത് ഓഫീസര്‍ മാരിയോ അല്‍വിസി പറഞ്ഞു.
Read Also: എന്തിനാണ് വാഹനങ്ങളിൽ ഡിആർഎൽ ഘടിപ്പിക്കുന്നത്? അറിയാം പിന്നിലെ രഹസ്യം
ഇത് ഒരു പുതിയ സമീപനമാണ്. തകര്‍പ്പന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആധികാരിക ഡിസൈന്‍ ഫിലോസഫി, ആധുനിക സാങ്കേതികവിദ്യ എന്നിവയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മാരിയോ അല്‍വിസി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here