റോസ്ഗാര്‍ മേള; ഊതിവീര്‍പ്പിച്ച ബലൂണ്‍; മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍: എ എ റഹീം എം പി

5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പൊങ്ങച്ചം പറഞ്ഞ നരേന്ദ്രമോദിയുടെ റോസ്ഗാര്‍ മേളകള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമായിരുന്നെന്ന് എ എ റഹീം എം പി. രാജ്യസഭയില്‍ റോസ്ഗാര്‍ മേളകളെ സംബന്ധിച്ച് പ്രധാനമന്ത്രി യോട് ഉന്നയിച്ച ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് നല്‍കിയ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ‘എന്നെ വിലക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ കേരളത്തിലുണ്ടോ?’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

റോസ്ഗാര്‍ മേളകള്‍ വഴി എത്ര പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു എന്ന ചോദ്യത്തിന് ഒന്ന് പോലും സൃഷ്ടിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റസമ്മതം നടത്തി. കൂടാതെ, മന്ത്രാലയങ്ങള്‍ക്ക് കീഴിലും, വിദ്യാഭ്യാസ- ആരോഗ്യ- ബാങ്കിംഗ് ഉള്‍പ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കീഴിലുള്ള സ്വാഭാവിക ഒഴിവുകള്‍ മാത്രമായിരുന്നു റോസ്ഗാര്‍ മേളകള്‍ വഴി നികത്തിയത് എന്നും കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി. റിക്രൂട്ട്‌മെന്റുകള്‍ നടത്തിയത് UPSC, SSC, Railway Recruitment Board തുടങ്ങിയ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ആണെന്നും മറുപടിയില്‍ സൂചിപ്പിച്ചു. റോസ്ഗാര്‍ മേളകള്‍ വഴി എത്ര കരാര്‍ തൊഴിലാളികളെയാണ് നിയമിച്ചത് എന്ന ചോദ്യത്തില്‍ നിന്നും ഉത്തരം നല്‍കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറി.

Also Read: മണിപ്പുര്‍ വിഷയം; ചര്‍ച്ച അനുവദിച്ചില്ല, സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

ലക്ഷക്കണക്കിന് ഒഴിവുകളാണ് കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ നികത്താതെ കിടക്കുന്നത്. പോസ്റ്റ് ഓഫീസ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വാഭാവികമായി ലഭിക്കേണ്ട നിയമന ഉത്തരവുകള്‍ റോസ്ഗാര്‍ മേള എന്ന വ്യാജലേബലില്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് നരേന്ദ്രമോദി സ്വീകരിച്ചു വരുന്നത്. തരം താഴ്ന്ന ഈ പ്രചരണ തന്ത്രത്തിന് മാത്രമായി പൊതു ഖജനാവില്‍ നിന്നുള്ള കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതും ജനങ്ങളോടാകെയുള്ള വഞ്ചനയാണ്. രാജ്യത്തെ യുവതി – യുവാക്കളോട് സര്‍ക്കാര്‍ മാപ്പ് പറയണം. സര്‍ക്കാരും ഒരു വിഭാഗം മാധ്യമങ്ങളും കൂടി ഊതി വീര്‍പ്പിച്ച ബലൂണ്‍ ഇന്നത്തെ ഉത്തരത്തിലൂടെ അവര്‍ക്ക് തന്നെ പൊട്ടിക്കേണ്ടി വന്നു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഈ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള ഗിമ്മിക്കുകളല്ല രാജ്യത്തിനാവശ്യം. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. യുവജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യത്തെ യുവാക്കളും വിദ്യാര്‍ഥികളും ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും എ എ റഹീം എം പി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News