രണ്ടാം ജന്മം, പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട യുവാവിനു അത്ഭുതകരമായ രക്ഷപ്പെടൽ; വീഡിയോ

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട യുവാവിനു അത്ഭുതകരമായ രക്ഷപ്പെടൽ. തെലങ്കാനയിലെ വികാരാബാദ് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം.ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്.

ALSO READ: ശ്രുതിതരംഗം: 216 കുട്ടികളുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തി

കർണാടകയിലെ റായ്ച്ചൂർ സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. പ്ലാറ്റ്ഫോമിൽ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീഴുകയായിരുന്നു.

ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കോച്ചിൽ നിന്നും യുവാവിന്റെ കൈവിട്ട് പോയതാണ് അപകടത്തിന് കാരണം. ഉടൻ തന്നെ പ്ലാറ്റ്ഫോമിന്റെ ഒരു ഭാ​ഗം തകർത്ത് റെയിൽവേ സുരക്ഷ ഉദ്യോ​ഗസ്ഥർ യുവാവിനെ രക്ഷിക്കുകയായിരുന്നു. പിന്നാലെ യുവാവിനെ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ALSO READ: ഇവിഎം സംവിധാനത്തിന്റെ ക്രമത്തില്‍ മാറ്റം വരുത്തണം,വ്യാപക ആശങ്ക; സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News