തോറ്റാൽ പ്ലേ ഓഫ് പ്രതീക്ഷ മങ്ങും; നിർണ്ണായക പോരാട്ടത്തിന് സഞ്ജുവും സംഘവും

ഐപിഎല്ലിൽ വെള്ളിയാഴ്ച നടക്കുന്ന നിർണ്ണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഹൈദരാബാദിനെതിരെ തോറ്റാൽ രാജസ്ഥാൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങും.

പതിനാറാം സീസണിൽ മികച്ച പ്രകടനവുമായി തുടങ്ങിയ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ സീസണിൻ്റെ രണ്ടാം പകുതിയിൽ തിരിച്ചടി നേരിടുകയാണ്. ആദ്യ അഞ്ച് കളികളിൽ നാലും വിജയിച്ച ടീം പിന്നീടുള്ള അഞ്ചെണ്ണിൽ ജയിച്ചത് ഒറ്റ കളി മാത്രമാണ്. സീസണിലെ ആദ്യ പകുതി തീരുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാൻ നിലവിൽ റൺറേറ്റിൻ്റെ ആനുകൂല്യത്തിൽ നാലാം സ്ഥാനത്താണ്. 10 കളികളിൽ 10 പോയന്‍റാണ് നിലവിൽ രാജസ്ഥാനുള്ളത്.

പോയൻ്റ് പട്ടികയിൽ അഞ്ചും ആറും ഏഴും സ്ഥാനത്തുള്ള ബാംഗ്ലൂര്‍, മുംബൈ, പഞ്ചാബ് ടീമുകള്‍ക്കും 10 പോയന്‍റ് വീതമാണുള്ളത്. അതു കൊണ്ട് നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാന്‍ രാജസ്ഥാന് ഞായറാഴ്ച ജയം അനിവാര്യമാണ്. പോയിൻ്റ് പട്ടികയിൽ പിന്നില്‍ നിന്ന് കൊല്‍ക്കത്തയും ഡല്‍ഹിയും മുന്നിലേക്ക് കയറുന്നതും രാജസ്ഥാന് തിരിച്ചടിയാണ്. വൈകീട്ട് ഏഴരയ്ക്ക് രാജസ്ഥാന്‍റെ തട്ടകമായ ജയ്പൂരിലാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News