ആര്‍ആര്‍ബി പരീക്ഷയുടെ തിരക്ക് പരിഗണിച്ച് പാലക്കാട് ഡിവിഷന് കീഴിലുള്ള ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു. താഴെ പറയുന്ന ട്രെയിനുകളിലാണ് നിശ്ചിത തീയതികളില്‍ അധിക കോച്ച് അനുവദിച്ചത്.
Read Also: ഫെഞ്ചല്‍ ചുഴലിക്കാറ്റ്: ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം
- 16160 മംഗളൂരു സെന്‍ട്രല്‍- താംബരം എക്‌സ്പ്രസ്സ്- മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിനില്‍ അധികമായി ഒരു സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ച് ആണ് അനുവദിച്ചത്. ഡിസംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച്, ഒമ്പത്, പത്ത്, 12, 13, 14 തീയതികളിലാണ് അധിക കോച്ച് ഉണ്ടാകുക.
- 16159 താംബരം- മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്സ്- താംബരത്ത് നിന്ന് പുറപ്പെടുന്ന ഈ ട്രെയിനില്‍ നവംബര്‍ 30, ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, പത്ത്, 11, 12 തീയതികളില്‍ ഒരു സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചാണ് അധികമായി അനുവദിച്ചത്.
Key Words: RRB Examination, additional second class coach, Indian railway, palakkad division, train
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here