ഓസ്കർ ക്യാമ്പയിനായി താൻ പണം മുടക്കിയിട്ടില്ലെന്ന് ആർആർആർ നിർമ്മാതാവ്

ഓസ്കർ ക്യാമ്പയിന് വേണ്ടി കോടികൾ മുടക്കിയെന്ന വാർത്ത തെറ്റെന്ന് ആർആർആർ ചിത്രത്തിന്റെ നിർമ്മാതാവ് ഡിവിവി ദാനയ്യ. താൻ ഓസ്കർ ക്യാമ്പയിന് വേണ്ടി പണം മുടക്കിയിട്ടില്ല. എന്താണ് ശരിക്കും സംഭവിച്ചതെന്നും ആരാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അറിയില്ല. ഓസ്‌കര്‍ ക്യാമ്പയിന് വേണ്ടി 80 കോടി മുടക്കിയെന്ന വാർത്ത വ്യാജമാണെന്നും ദാനയ്യ  പറഞ്ഞു.ഒരാള്‍ പോലും പുരസ്കാരത്തിന് വേണ്ടി 80 കോടി രൂപ മുടക്കില്ല. അങ്ങനെ മുടക്കിയിട്ട് ഒരു ലാഭവും ഇല്ലൊയിരുന്നു  ഒരു അഭിമുഖത്തിൽ അദ്ദേഹത്തിൻ്റെ പ്രതികരിച്ചത്.

തൊണ്ണൂറ്റിയഞ്ചാം ഓസ്‌കറിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ ഗാനം നാട്ടു നാട്ടുവിന് ലഭിച്ചരുന്നു. ഇതിന് പിന്നാലെ   ഓസ്‌കര്‍ ക്യാമ്പയിൻ്റെ ഭാഗമായി 80 കോടി രൂപയാണ് അണിയറപ്രവര്‍ത്തകര്‍ മുടക്കിയത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകൾ. ചിത്രം വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ നിര്‍മ്മാതാവ് ദാനയ്യ ഇല്ലാതിരുന്നതിനെ പറ്റിയും  സോഷ്യല്‍ മീഡിയയിൽ നിരവധി വാർത്തകളായിരുന്നു പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News