കന്നടയിലെ ആർ ആർ ആർ ഒന്നിക്കുമോ, മറുപടിയുമായി രാജ് ബി ഷെട്ടി

കന്നഡ സിനിമാലോകത്തെ പുതിയ മാറ്റത്തിലേക്കു നയിച്ച ത്രയങ്ങളാണ് റിഷബ്-രക്ഷിത്-രാജ് ബി ഷെട്ടിമാർ.കന്നഡ സിനിമയിൽ സ്വന്തമായൊരിടം കണ്ടെത്താൻ മൂന്നുപേർക്കും സാധിച്ചിട്ടുമുണ്ട്. രാജ് ബി ഷെട്ടിയുടെ ‘ഗരുഡ ഗമന വൃഷഭ വാഹന’യിൽ റിഷബ് ഷെട്ടി ഉണ്ടായിരുന്നു. റിഷബിന്റെ ‘കാന്താര’യുടെ ക്ലൈമാക്സിൽ ഭൂതക്കോലയുടെ നൃത്തസംവിധാനം നിർവഹിച്ചത് രാജ് ആയിരുന്നു.

Also Read: പള്ളിമുറ്റത്തു നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരന്‍ എന്നത് മാത്രമായി എന്റെ വിശേഷണം…ഓര്‍മകള്‍ പങ്കുവെച്ച് മമ്മൂട്ടി

രക്ഷിതിന്റെ ‘777 ചാർലി’യിൽ രാജ് തിരക്കഥയിൽ സഹകരിക്കുകയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ തുഗ്ലക്, ഉളിദവരു കണ്ടന്തേ, കിരിക് പാർട്ടി എന്നീ ചിത്രങ്ങളിൽ രക്ഷിതും റിഷബും ഒന്നിച്ചു.

മൂവരുടെയും സിനിമകളുടെ വിജയം കണക്കിലെടുത്തു സമൂഹമാധ്യമങ്ങൾ ഇവരെ വിളിക്കുന്നത് ‘ആർആർആർ’ എന്നാണ്. മൂന്നുപേരും ഒന്നിക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് കന്നഡ സിനിമാ പ്രേമികൾ. എന്നാലിപ്പോൾ ആരാധകരുടെ കാത്തിരിപ്പിനു ഉത്തരം നൽകിയിരിക്കുകയാണ് രാജ് ബി ഷെട്ടി. ‘ഞങ്ങൾ മൂന്നുപേരും ഒന്നിക്കേണ്ട ഒരു സിനിമ രക്ഷിത് എഴുതി പൂർത്തിയാക്കിക്കഴിഞ്ഞു. ചില കാരണങ്ങൾകൊണ്ട് അതിപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ എല്ലാം ഒത്തുവന്നാൽ പ്രേക്ഷകരുടെ ആഗ്രഹപ്രകാരം ഞങ്ങൾ സ്ക്രീനിൽ ഒന്നിക്കും,’ രാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News