പാലക്കാട് കമ്പിവേലിയിൽ പുലി കുടുങ്ങിയ സംഭവം; പുലിയെ കൂട്ടിലാക്കി ആർആർടി സംഘം

പാലക്കാട് കൊല്ലംകോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു. പുലിയെ കീഴ്‌പ്പെടുത്താനുള്ള ഒന്നാം ഘട്ട മയക്കുവെടി വച്ചശേഷം പുലിയെ പത്ത് മിനുട്ട് നിരീക്ഷിക്കുകയാണ് ചെയ്തത്. 6 മണിക്കൂറായി പുലി കുടുങ്ങി കിടക്കുകയാണ്. നിലവിൽ പുലിക്ക് ആരോഗ്യപ്രശ്നങ്ങളില്ല എന്ന നിഗമനത്തിനു പുറത്താണ് മയക്കുവെടി വച്ചത്. ആർ ആർ ടി സംഘവും വെറ്റിനറി വിഭാഗവും പുലിയുടെ അടുത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

Also Read: “ഹരിഹരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നത് തന്നെ നാണക്കേട്, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളോട് ജനങ്ങള്‍ പ്രതികരിക്കട്ടെ”: ശൈലജ ടീച്ചര്‍

വനംവകുപ്പ് സർജന്റെ നേതൃത്വത്തിലാണ് കൂടി പുലിയുടെ അടുത്തെത്തിച്ചത്. മയക്കുവെടി കൊണ്ട പുലി ശാന്തനായി തന്നെ തുടരുകയായിരുന്നു. പ്രദേശത്തെ നാട്ടുകാരെ മാറ്റിയ ശേഷമാണു മയക്കുവെടി വച്ചത്. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ആർ ആർ ടി സംഘം പുലിയെ കൂട്ടിലേക്ക് കയറ്റിയത്. പുലിയെ കീഴ്പ്പെടുത്തിയ ശേഷം കമ്പിവേലി മുറിച്ചുമാറ്റുകയായിരുന്നു.

Also Read: രാത്രിയില്‍ ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് റൂമിന് പുറത്തിറങ്ങി; മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചനിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News