ഒരു ചായയ്ക്ക് 2124 രൂപയോ? കണ്ണു തള്ളണ്ട, ഇതത്ര നിസ്സാര ചായയല്ല- സംഗതി ആവറേജാണെങ്കിലും നൽകുന്നത് റോയലായാണ്, വൈറലായി യുവാവിൻ്റെ വീഡിയോ

നാട്ടിൽ വെറും പത്തോ, പന്ത്രണ്ടോ രൂപയ്ക്ക് കിട്ടുന്ന ചായ ഒരാൾ 2000 ത്തിലധികം രൂപ ചെലവാക്കി കഴിക്കുമോ? സംഗതി രാജകീയമാകുമെങ്കിൽ എന്താ സംശയമെന്ന് ചോദിക്കുകയാണ് മുംബൈയിലെ അദ്നാൻ പത്താൻ എന്ന സാധാരണക്കാരൻ. എന്നിട്ട് കക്ഷി 2124 രൂപ ചെലവാക്കി ഒരു ചായ കുടിച്ച കഥയും പങ്കുവെക്കുന്നു. ലോക പ്രശസ്തമായ മുംബൈയിലെ താജ് ഹോട്ടലിലാണ് പൊന്നു പോലുള്ള ഈ ചായ ലഭിക്കുക. രാജ്യത്തെ തന്നെ പ്രധാന ആഡംബര ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഒരു ചായ കുടിച്ചാലെന്തെന്ന ആഗ്രഹമാണ് യുവാവിൻ്റെ ഈ സാഹസത്തിന് കരുത്തായത്. ജീവിതത്തിലെ തൻ്റെയീ അപൂർവാനുഭവം അദ്നാൻ തൻ്റെ ഇൻസ്റ്റഗ്രാം റീലിലൂടെ പങ്കിട്ടതോടെയാണ് ഈ അപൂർവ ചായക്കഥ നാട്ടിൽ പാട്ടാവുന്നത്. താജ് ഹോട്ടലിൽ നിന്നും ഒരു ഇന്ത്യൻ ചായകുടിക്കാൻ പോകുന്നതിൻ്റെ സന്തോഷം പങ്കിട്ടുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ഹോട്ടൽ താജിൻ്റെ ഉൾവശവും വീഡിയോയിൽ കാണിക്കുന്നു. ഹോട്ടല്‍ സന്ദര്‍ശിച്ച അമിതാഭ് ബച്ചന്‍, ബറാക്ക് ഒബാമ എന്നിവരുടെ ഫോട്ടോ ഈ സമയം വീഡിയോയില്‍ കാണാം.

ALSO READ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

അതിമനോഹരമായ ഒരു രാജകൊട്ടാരത്തിലെത്തിയ അനുഭൂതിയാണ് വീഡിയോയിൽ ഉടനീളം പിന്നീടുള്ളത്. യുവാവിൻ്റെ ഓർഡർ അനുസരിച്ച് ചായയെത്തിയപ്പോൾ വടാപാവ്, കാജു കട്‌ലി, സാന്‍വിച്ച് തുടങ്ങിവ കോംപ്ലിമെൻ്ററി ഡിഷായി കൂട്ടിനെത്തി. എന്നാല്‍ താജിലെ ചായ കുടിച്ച യുവാവ് ചായ ഒരു ആവറേജ് അനുഭവം ആണെന്നാണ് അഭിപ്രായപ്പെട്ടത്.

തുടർന്ന് പത്തില്‍ അഞ്ച് റേറ്റിങ്ങ് നൽകാമെന്നും അഭിപ്രായപ്പെടുന്നു. തുടർന്ന് വീഡിയോയുടെ കാഴ്ചക്കാർക്കായി ജീവിതത്തില്‍ ഒരു തവണയെങ്കിലും താജ് ഹോട്ടല്‍ അനുഭവിച്ചറിയണം എന്നൊരു ഉപദേശവും അദ്‌നാൻ നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News