ആമസോൺ, ഫ്ലിപ്കാർട്ട് മുതലായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇടക്കിടക്ക് സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭിക്കാറുണ്ട്. കഴിഞ്ഞമാസമാണ് സാംസങ്ങിന്റെ എ സീരീസിലെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണായ ഗാലക്സി എ16 5ജി (Samsung Galaxy A16 5G) പുറത്തിറങ്ങിയത് 18,999 രൂപയാണ് ഫോണിന്റെ വില എന്നാൽ ഈ ഫോൺ ഇപ്പോൾ നിങ്ങൾക്ക് വെറും 14,499 രൂപ വിലയിൽ സ്വന്തമാക്കാം.
സാംസങ് ഗാലക്സി A16 5ജിയുടെ 8GB+ 128GB വേരിയന്റിന് 18,999 രൂപയും 8GB + 256GB വേരിയന്റിന് 21,999 രൂപയും ആയിരുന്നു ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യയിലെ വില. സാംസങ് ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ഈ ഫോൺ ലഭ്യമാണ്.
ഇപ്പോൾ ഇത്രയും വലിയ ഡിസ്കൗണ്ട് ഫോണിന് ലഭിക്കുന്നത് ആമസോണിലാണ്. ഗാലക്സി A16 5ജിയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റ് വെറും 16,499 രൂപ വിലയിലാണ് ആമസോണിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2500 രൂപ ഡയറക്ട് ഡിസ്കൗണ്ടാണ് ഇപ്പോൾ ആമസോൺ ഈ ഫോണിന് നൽകുന്നത്. കൂടാതെ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 20000 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്. ഇതും കൂടി ചേരുമ്പോൾ 4500 രുപ ഡിസ്കൗണ്ട് ഫോണിന് ലഭിക്കുന്നു.
ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 17999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-U സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz), ആം മാലി-G57 MC2 ജിപിയു, 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്. എന്നിവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ. ബ്ലൂ ബ്ലാക്ക്, ഗോൾഡ്, ലൈറ്റ് ഗ്രീൻ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ (50MP മെയിൻ ക്യാമറ+ 5MP F2.2 അൾട്രാ-വൈഡ് ക്യാമറ+ 2MP F2.2 മാക്രോ ക്യാമറ), LED ഫ്ലാഷ്, സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 13MP F2.0 ക്യാമറ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ്, അണ്ടർ പോർട്ടഡ് സ്പീക്കറുകൾ, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് ഇതിലുള്ളത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here