വയനാട് ദുരന്തബാധിതര്‍ക്ക് വാടക ഇനത്തില്‍ പ്രതിമാസം 6000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും 6000 രൂപ നല്‍കും. സൗജന്യ സൗകര്യം ഒരുക്കലാണ് ലക്ഷ്യം. സ്‌പോണ്‍സര്‍ഷിപ്പ് മുഖേന സൗകര്യം ലഭിക്കുന്നവര്‍ക്ക് പ്രതിമാസ വാടക അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും പണം നല്‍കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ALSO READ:ഓപ്പറേഷന്‍ ഷിരൂര്‍; ഗംഗാവാലി പുഴയില്‍ തിരച്ചില്‍; അര്‍ജുനെ കണ്ടെത്താന്‍ മാല്‍പെയും സംഘവും
സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 2018ന് സമാനമായ രീതിയില്‍ ഫീസ് ഈടാക്കാതെ നല്‍കും. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ നല്‍കും. 60% അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75000 രൂപ, ഗുരുതര പരിക്കുപറ്റിയവര്‍ക്ക് 50000 രൂപ എന്നിങ്ങനെ നല്‍കും.
Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്കുകൾ
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണം അതോറിറ്റിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് കാലത്താമസം ഒഴിവാക്കും. കാണാതായവരുടെ ആശ്രിതരുടെ പട്ടിക തയ്യാറാക്കും. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടം ചെയ്തു. 415 സാമ്പിളുകള്‍ ശേഖരിച്ചു, 401 എണ്ണം ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി. 121 പുരുഷന്‍മാരുടേയും 127 സ്ത്രീകളുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 118 പേരെ ഇനി കണ്ടെത്താനുണ്ട്. തിരച്ചില്‍ നടപടി 7 മേഖലകള്‍ തിരിച്ച് തുടരുകയാണ്. ചാലിയറില്‍ തിരച്ചില്‍ തുടരും. താത്കാലിക വാടക വീടുകളിലേക്ക് ഉടന്‍ തന്നെ ആളുകളെ മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here