ഡിവൈഎഫ്ഐ നേതാവിനെതിരെ നടന്ന ആർഎസ്എസ് ആക്രമണം; പ്രതിഷേധം ശക്തമാക്കും

ഡിവൈഎഫ്ഐ കിളിമാനൂർ പുളിമാത്ത് മേഖല കമ്മിറ്റി അംഗം എസ്.സുജിത്തിനെ ആർഎസ്എസ് സംഘം വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി. അനൂപ് എന്നിവർ അറിയിച്ചു. ആറ്റിങ്ങൽ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്ത സുജിത്തിനെ ആർഎസ്എസ് അക്രമി സംഘം വീട്ടിൽക്കയറിയാണ് കൊല്ലാൻ ശ്രമിച്ചത്. ബുധൻ രാത്രിയോടെയാണ് സംഭവം. കത്തിയും മൺവെട്ടിയും സിമന്റ്കട്ടയും ഇരുമ്പ് വടിയും ഉപയോഗിച്ചായിരുന്നു അക്രമണം. സുജിത്തിൻ്റെ കൈയ്ക്ക് വെട്ടേറ്റു. തലയ്ക്ക് ഗുരുതര പരിക്കുണ്ട്. തുടർന്ന് സുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ALSO READ: കുടുംബ വഴക്ക്; ഭാര്യ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്, പ്രതിയുടെ ബാഗിൽ നിന്നും വടിവാളും എയർഗണും പിടിച്ചെടുത്തു

കമുകിൻകുഴി ജങ്ഷനിൽ സ്ഥാപിച്ച വി ജോയിയുടെ പോസ്റ്റർ ആർഎസ്എസ് സംഘം ചൊവ്വ പകൽ നശിപ്പിച്ചിരുന്നു. ബുധൻ വൈകിട്ട് ഏഴോടെ സുജിത്തടക്കമുള്ള പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കാനെത്തിയപ്പോൾ ആർഎസ്എസ് സംഘം തടഞ്ഞിരുന്നു. പിന്നീട് സുജിത്തിനെ വീടുകയറി ആക്രമിക്കുകയായിരുന്നു.

ALSO READ: എൽഡിഎഫിനെതിരെ വർഗീയ പ്രചാരണം; നടപടി ആവശ്യപ്പെട്ട്​ ഐഎൻഎൽ

രതീഷ് ,ശശികുമാർ തുടങ്ങി നിരവധി ആർഎസ്എസ് ക്രിമിനലുകൾ നേതൃത്വം നൽകിയാണ് അക്രമം . അക്രമികളിൽ നിന്നും വെട്ടുകത്തിയും ഇരുമ്പ് വടിയും അടക്കമുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. സംഭവത്തെ സംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News